Technology

താഴെ വീണാല്‍ ഒരിക്കലും പൊട്ടാത്ത ഫോണ്‍ എത്തുന്നു

താഴെ വീണാല്‍ ഒരിക്കലും പൊട്ടാത്ത ഫോണ്‍ എത്തുന്നു. മോട്ടോ എക്‌സ്‌ഫോര്‍സ് എന്ന ഫോണ്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ചിംഗിന് തയാറെടുക്കുന്നത്. മോട്ടറോളയാണ് മോട്ടോ എക്‌സ് ഫോര്‍സ് എന്ന പ്രീമിയം ഫോണ്‍ വിപണിയിലെത്തിക്കുന്നത്.

ഏതാണ്ട് 40,000-45,000 റേഞ്ചിലായിരിക്കും ഈ ഫോണിന്റെ വില. ഷട്ടര്‍ഷീല്‍ഡ് ഡിസ്‌പ്ലേ ടെക്‌നോളജിയാണ് ഈ ഫോണിന്റെ സ്‌ക്രീനിന് സംരക്ഷണം നല്‍കുന്നത്. അഞ്ച് പാളികളുടെ സംരംക്ഷണമാണ് ഇത് ഫോര്‍സിന് നല്‍കുന്നത്. ഇത് ഫോണ്‍ താഴെ വീഴുമ്പോഴുള്ള ഷോക്ക് അബ്‌സോര്‍ബ് ചെയ്ത് ഫോണ്‍ പൊട്ടാതെ സഹായിക്കുന്നു.

5.4 ഇഞ്ച് ക്വാഡ് എച്ച്ഡി ഡിപ്ലേയാണ് ഈ ഫോണിനുള്ളത്. 21 എംപിയാണ് ഫോണിന്റെ പ്രധാന ക്യാമറ, അഞ്ച് എംപിയാണ് മുന്‍ ക്യാമറ. ക്യൂവല്‍കോം സ്‌നാപ് ഡ്രാഗണ്‍ 810,2.0 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ സിപിയു ആണ് ഇതിനുള്ളത്. 2 ടിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

shortlink

Post Your Comments


Back to top button