ശ്രീരാമൻ
“നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലം കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകന്നേ വരൂ” : എഴുത്തച്ഛൻ.
ആദ്ധ്യാത്മ രാമായണത്തിലെ ഈ വരികൾ എത്രമാത്രം സമകാലീക പ്രസക്തിയുള്ളതായി മാറിയിരിക്കുന്നുവെന്ന് നോക്കാൻ മറ്റെങ്ങും പോകണ്ട ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലെയ്ക്ക് ഒന്ന് എത്തി നോക്കുകയെ വേണ്ടൂ. നമ്മുടെതായ നാം ചെയ്യുന്നതായ കർമ്മങ്ങളുടെ ഗുണമോ മോശമോ ആയ ഫലങ്ങൾ നാം സ്വയം അനുഭവിക്കേണ്ടത് തന്നെയാകുന്നു. അത് കൂടെ ചേർന്ന് നില്ക്കുന്ന മറ്റൊരാല്ക്കും അനുഭവിയ്ക്കാൻ ആകാത്തതാണ്. ഫലം എന്ത് തന്നെ ആയാലും ഒറ്റയ്ക്ക് അനുഭവിക്കേണ്ടത് തന്നെ.
പണ്ട് ഒരു കാട്ടാളൻ ഭാര്യയോടും കുട്ടികളോടുമോന്നിച്ചു കാറ്റിൽ താമസിച്ചിരുന്നു എന്നും ഒടുവിൽ അയാൾ നടത്തിയ ക്രൂര ഹത്യകളുടെ പാപം അളവെടുക്കുന്ന സമയമായപ്പോൾ പാപത്തിന്റെ ഫലം അനുഭവിയ്ക്കാൻ ഭാര്യയെയും കുഞ്ഞുങ്ങളെയും കൂട്ട് വിളിച്ചപ്പോൾ, നിങ്ങൾ ചെയ്തത് നിങ്ങൾ അനുഭവിയ്ക്കുക എന്ന് പറഞ്ഞു അയാളെ വിട്ടു പോവുകയും ചെയ്തത്രേ. തുടർന്ന് തന്റെ തെറ്റുകൾ മനസിലാക്കിയ കാട്ടാളൻ സന്ന്യാസി ആയെന്നാണ് കഥ. ആ വ്യക്തിയാണ് പിന്നീട് വാത്മീകി എന്നാ പേരിൽ പ്രശസ്തനായത്. ഇതിഹാസങ്ങൾ രചിച്ചത്. അവനവൻ ചെയ്യുന്ന കർമ്മങ്ങളുടെ ഫലങ്ങൾ അടിച്ചേൽപ്പിച്ചാൽ പോലും മറ്റൊരാളുടെതാവുകയില്ല. ഇനി ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഒന്ന് വിലയിരുത്തി നോക്കാം.
കേരളം കണ്ട കരുത്തുറ്റ നേതാക്കളിൽ ഒരാളായിരുന്നു ലീഡർ കെ കരുണാകരൻ. മരിക്കുന്നതുവരെ കോൺ ഗ്രസ് ആയി തന്നെ പാർട്ടിയിൽ എത്ര വിവാദങ്ങൾക്കും തൊഴുത്തിൽ കുത്തിനുമിടയിൽ പിടിച്ചു നിന്ന് അദ്ദേഹം. രാജാൻ കൊലക്കേസിൽ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നതിനു പിന്നിൽ ഉമ്മൻ ചാണ്ടി ആണെന്ന് ഒളിഞ്ഞും തെളിഞ്ഞും അന്നും ഇന്നും പറയുന്നുണ്ട്. അത് സത്യമാണെങ്കിൽ അതെ പോലെ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഇന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും നില്ക്കുന്നത്. രാജി സമ്മർദ്ദം മുകളിൽ നന്നായി ഉണ്ടെങ്കിലും രാജി വചോഴിയാൻ പരമാവധി പഴുതുകൾ അടച്ചു തന്നെയാണ് ഉമ്മൻ ചാണ്ടി മുന്നോട്ടു പോകുന്നത്. എന്നാൽ ഒരു കാര്യം ഉറപ്പു മാസങ്ങള മാത്രമെയുല്ലൊ ഇനി നിയമ സഭാ തിരഞ്ഞെടുപ്പിന്, ഈ സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നിയമ സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും എന്നത് ഏതാണ്ട് തീര്ച്ചയാക്കിയതിനാൽ തന്നെയാണ് ഉള്ള കുറച്ചു മാസങ്ങളിൽ കൂടി കസേര വിട്ടു കൊടുക്കാം മുഖ്യമന്ത്രി മടിയ്ക്കുന്നതെന്ന് വ്യക്തം. സ്വയം താൻ ചെയ്ത കർമ്മ ഫലങ്ങളുടെ എരിതീയിലെയ്ക്ക് തന്റെ അണികളെ കൂടി കൊണ്ട് പോകുന്ന നിലപാടാണ് ഇപ്പോൾ അദ്ദേഹം ചെയ്തു കൂട്ടുന്നത്. ഒടുവില മുഖ്യമന്ത്രി എഴുത്തച്ഛ ന്റെ വാക്കുകളെ തിരുത്തി കുറിയ്ക്കുമോ കാത്തിരുന്നു കാണാം.
Post Your Comments