ജനീവ: സിക്ക വൈറസ് വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). ആകെ 40 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഫെബ്രുവരി ഒന്നിന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
അമേരിക്കയിലെ 23 രാജ്യങ്ങളിലും അവയുടെ അതിര്‍ത്തികളിലുമാണ് ഇതുവരെ സിക്ക സ്ഥിരീകരിച്ചിട്ടുള്ളത്. സിക വൈറസ് കുഞ്ഞുങ്ങളുടെ തല ചെറുതാകുന്ന ജനിതക പ്രശ്‌നമായ മൈക്രോസെഫാലിയ്ക്കും ന്യൂറോളജിക്കല്‍ പ്രശ്‌നമായ ഗ്വില്ലിന്‍ ബെയറിനും കാരണമാകുന്നതാണ് രോഗത്തെ അപകടകരമാക്കുന്നത്.
Post Your Comments