International

പാകിസ്ഥാന്‍ മസൂദ് അസറിനെതിരായ സംയുക്ത അന്വേഷണസാധ്യത തള്ളി രംഗത്ത്

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്‌ഷെ ഇ മുഹമ്മദ് നേതാവ് മസൂദ് അസറിന് എതിരായ സംയുക്ത അന്വേഷണത്തിനുള്ള ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് പാക് അധികൃതരെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങളാണ്. ഇന്ത്യ പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മസൂദ് അസറിനെയും സഹോദരനെയും പാകിസ്ഥാനിലെത്തി ചോദ്യം ചെയ്യുന്നതിന് പദ്ധതിയിട്ടിരിയ്ക്കുകയായിരുന്നു. ഈ നീക്കത്തെയാണ് അവര്‍ തള്ളിക്കളഞ്ഞത്. പാക് ഔദ്യോഗിക വക്താക്കളില്‍ ഒരാള്‍ പറയുന്നത് ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിച്ചുവരുകയാണെന്നും കുറ്റക്കാരെന്ന് കണ്ടാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നുമാണ്.

ഇന്ത്യ പലതവണ മസൂദ് അസറിനെയും സഹോദരന്‍ ഹാഫിദ് സയീദിനെയും കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് പ്രാവര്‍ത്തികമാവാതിരുന്നതോടെയാണ് അന്വേഷണ സംഘത്തെ പാകിസ്ഥാനിലയച്ച് തെളിവ് ശേഖരിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍ അതും അവര്‍ തള്ളിക്കളയുകയായിരുന്നു.

shortlink

Post Your Comments


Back to top button