കൊച്ചി: കെ ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവില്‍ സ്റ്റേയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ഹര്‍ജി അനവസരത്തിലുളളതാണെന്നും കോടതി.
സര്‍ക്കാരിന്റെ ഹര്‍ജി അനവസരത്തില്‍ ഉള്ളതാണ്. സര്‍ക്കാര്‍ ഈ രീതിയില്‍ അല്ലായിരുന്നു കോടതിയെ സമീപിക്കേണ്ടിയിരുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്.
വിജിലന്‍സ് കോടതി നടപടിയില്‍ അപാകതയില്ലെങ്കിലും ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരുന്ന കേസില്‍ വിധി പറഞ്ഞത് ശരിയായോ എന്നും ഹൈക്കോടതി ചോദിച്ചു.
Post Your Comments