Oru Nimisham Onnu Shradhikkoo

സുരക്ഷിത പാതയിൽ: മുൻ കരുതലെടുക്കാൻ സീവേജിലും മാൻഹോളിലും ഇനി എത്രപേർ മരിക്കണം?

ഡോ. കേശവ് മോഹന്‍

മുൻ കരുതൽ ഇല്ലാതെ സീവേജ്‌ വൃത്തിയാക്കാൻ ഇറങ്ങിയതുകൊണ്ട്‌ ഇതാ വീണ്ടും മൂന്നു പേർ മരിച്ചു. മാൻഹോൾ സർവീസിംഗിന്‌ ചെയ്യുംബോൾ കോഴിക്കോട്ട്‌ മൂന്ന് വിലപ്പെട്ട ജീവൻ നഷ്ടമായത്‌ അടുത്ത കാലത്താണ്‌. സീവേജിൽ/മാൻഹോളിൽ പ്രവർത്തി എടുക്കുംബോൾ വിഷ വാതകം, ശ്വാസം മുട്ടൽ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട്‌ അപായം സംഭവിക്കാം. സീവേജിൽ മുങ്ങി മരണവും തീ പിടിത്തവും ഉണ്ടാകാം. ഈ തരത്തിൽ അപായപ്പെടുന്നവരുടെ എണ്ണം നമ്മുടെ രാജ്യത്ത്‌ വർഷാ വർഷം കൂടി വരുകയാണ്‌. മാൻഹോൾ സർവീസിംഗ്‌ ചെയ്യുംബോൾ അനുവർത്തിക്കേണ്ടുന്ന മുൻകരുതലുകൾ ബ്യൂറോ ഓഫ്‌ ഇൻഡ്യൻ സ്റ്റാൻഡേർഡ്സ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. നിബന്ധനകളുടെ കുറവല്ല, മറിച്ച്‌ അവ പാലിക്കനുള്ള ശുഷ്കാന്തിയും അവബോധത്തിന്റെ അഭാവവുമാണ്‌ അപകടങ്ങൾക്ക്‌ കാരണം എന്നു വേണം കരുതാൻ.

സുരക്ഷ – സീവേജിൽ/മാൻഹോളിൽ ഇറങ്ങുന്നതിന്‌ മുമ്പ്‌:

1. മാൻഹോളിലേക്ക്‌ വരുന്ന പൈപ്പുകളുടെ വാൽവ്‌ അടക്കണം
2. മാൻഹോളിൽ ഓക്സിജന്റെ അളവ്‌, വിഷ വാതകങ്ങളുടെ സാന്നിധ്യം എന്നിവ ശാസ്ത്രീയ ഉപകരണം കൊണ്ട്‌ പരിശോധിക്കണം
3. മാൻഹോൾ പ്രകാശവും ശുദ്ധ വായുവും കിട്ടത്തക്ക വിധം വെന്റിലേറ്റ് ചെയ്യണം.
4. സീവേജ്‌ പംബ്‌ ചെയ്ത്‌ മാറ്റണം.
5. ജോലി ചെയ്യുവാൻ നിയോഗിക്കപ്പെട്ടവർ സുരക്ഷാ ഉപകരണങ്ങൾ ( ഓക്സിജൻ മാസ്ക്‌, ഹെൽമറ്റ്‌, കയ്യുറ) ഉപയോഗിക്കണം
6. ജോലി സ്ഥലത്ത്‌ മുന്നറിയിപ്പ്‌ പലക സ്ഥാപിക്കണം.
7. തൊഴിലാളിക്ക്‌ ഇൻഷ്വറൻസ്‌ ഉണ്ടായിരിക്കണം.

സുരക്ഷ – സീവേജിൽ/ മാൻഹോളിൽ ഇറങ്ങുബോൾ

1. സ്ഥലത്ത്‌ രക്ഷാ പ്രവർത്തനത്തിന്‌ ചുമതലയുള്ള സെയഫ്റ്റി ഓഫീസറും സഹായികളും ഉണ്ടാകണം.
2. മാൻഹോളിൽ ഇറങ്ങുന്ന ആളിന്റെ ദേഹത്ത്‌ കയറുകൊണ്ട്‌ ബന്ധിച്ച്‌ കരയിൽ നിന്നു പിടിക്കണം.
3. മാൻഹോളിൽ ഇറങ്ങുന്ന ആളുമായിട്ട്‌ കരയിൽനിന്ന് നിരന്തരം സംഭാഷണം നടത്തണം.
4. മാൻഹോലിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയയി പരിശോധിച്ചുകൊണ്ടിരിക്കണം.
5. മാൻഹോലിനു സമീപം തീ ഉണ്ടാകുവാൻ പാടില്ല.

അപകട സൂചന കിട്ടിയാൽ അടിയന്തിര രക്ഷാ പ്രവർത്തനം ആരംഭിക്കണം. ഈ രംഗത്തെ തൊഴിലാളികൾക്ക്‌ പരിശീലനം വ്യാപകമായി നൽകേണ്ടതുണ്ട്‌. സേഫ്റ്റി ആഫീസർ സാക്ഷിപത്രം നൽകിയിട്ടുള്ള പരിശീലനം സിദ്ധിച്ചവർ മാത്രമേ മാൻഹോൾ സർവീസിങ്ങിന്‌ നിയോഗിക്കപ്പെടുന്നുള്ളു എന്ന് ഉറപ്പുവരുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button