Prathikarana Vedhi

രോഹിത്‌ വെമൂലയുടെ ആത്മഹത്യ: അറിയേണ്ടതും മനസ്സിലാക്കേണ്ടതും

റോഷന്‍ രവീന്ദ്രന്‍

രോഹിത് വെമൂല എന്ന അംബേദ്‌കര്‍ സ്റ്റുഡന്റ്റ് അസോസിയേഷന്‍ പ്രവര്‍ത്തകന്റെ ആത്മഹത്യ വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍.. രോഹിത് വെമൂലയെ കോളേജ് ഹോസ്റ്റലില്‍ നിന്നും കഴിഞ്ഞ ജനുവരി മാസം പുറത്താക്കിയിരുന്നു. ഇതിന്റെ മാനസ്സിക സംഘര്‍ഷം കൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.. സത്യത്തില്‍ ഇത് ആത്മഹത്യ അല്ല കൊലപാതകമാണ്.. ഇന്ത്യയിപ്പോള്‍ ഭരിക്കുന്നത്‌ സവര്‍ണ്ണ ഭരണകൂടമാണ്‌ എന്നൊക്കെയാണ് ഈയ്യൊരു ആത്മഹത്യ മുതലെടുത് രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ ഉപയോഗിക്കുന്നവര്‍ പറയുന്ന കാര്യങ്ങള്‍..

കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ പറഞ്ഞതില്‍ പ്രത്യേകിച്ച് കഴമ്പോന്നും ഇല്ലെന്നു സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാവും.. എങ്കിലും നിഷ്പക്ഷമായി ചിന്തിക്കുന്ന ചിലരെങ്കിലും ഈയ്യൊരു പ്രചാരണ കോലാഹലത്തില്‍ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ടുപോകാന്‍ സാധ്യതയുണ്ട്..

എന്തായിരുന്നു രോഹിത് വെമൂല നേരിട്ട വിവേചനങ്ങള്‍.?
രോഹിത് വെമൂല തന്നെ പറഞ്ഞതു വച്ച് നോക്കിയാല്‍.. അദ്ദേഹത്തിന് ഫെല്ലോഷിപ്പ് ആയി ലഭിക്കേണ്ട ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ തടഞ്ഞു വച്ചിരിക്കുകയാണ്.. കഴിഞ്ഞ ഏഴു മാസമായി അദ്ദേഹത്തിന് ഫെല്ലോഷിപ്പ് ഇല്ല.! കഴിഞ്ഞ ജൂണ്‍ മുതല്‍ അദ്ദേഹത്തിന് ഫെല്ലോഷിപ്പ് ഇല്ല.!

ഒറ്റനോട്ടത്തില്‍ തികച്ചും അന്യായമായി ഈ കാര്യം തോന്നാം. ആത്മഹത്യ ചെയ്യപ്പെട്ട യുവാവിനോടുള്ള സിമ്പതി കൂടെ ചേരുമ്പോള്‍ ധാര്‍മ്മിക രോഷവും ഉണര്‍ന്നേക്കാം..
എന്നാല്‍ രോഹിത്ത് വെമൂലയുടെ ജൂണ്‍ 2015 ല്‍ പുറത്തുവന്ന ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് പ്രകാരം അദ്ദേഹം SC(mala) ജാതിയില്‍ പെട്ട ആളാണ്‌. അതായത് OBC. അതെ ജൂണ്‍ 2015 ല്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഫെല്ലോഷിപ്പ് ബ്ലോക്ക് ചെയ്യപ്പെട്ടത്.. അതായത് അദ്ദേഹത്തിന്‍റെ ജാതി സര്‍ട്ടിഫിക്കറ്റിനു മേലെ കോളേജ് അന്വേഷണം വന്നതിനു ശേഷമാണ് ഫെല്ലോഷിപ്പ് ബ്ലോക്ക് ചെയ്യപ്പെട്ടത്..

ഇനി രോഹിത്തിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ ABVP ആണെന്ന് വേറെ വാദങ്ങള്‍ ഉണ്ട്.. അതിനു കാരണം ABVP നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് രോഹിത്ത് വെമൂലയ്ക്ക് എതിരെ കോളേജ് നടപടികള്‍ ഉണ്ടായത് എന്നാണു..

കോളേജ് നടപടി എന്ന് കേട്ട് തെറ്റിദ്ധരിക്കുക ഒന്നും ചെയ്യരുത്..
രോഹിതിനെ കോളേജ് ഹോസ്റ്റലില്‍ നിന്ന് മാത്രമാണ് പുറത്താക്കിയിരുന്നത്. അദ്ദേഹത്തിന് ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യുന്നതില്‍ വിലക്ക് ഉണ്ടായിരുന്നില്ല., ലൈബ്രറിയില്‍ കയറുന്നതിനു വിലക്ക് ഉണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ പ്രോജെക്റ്റ്‌ വര്‍ക്കുകള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്ക് ഉണ്ടായിരുന്നില്ല. വിലക്ക് ഉണ്ടായിരുന്നത് ഹോസ്റ്റലില്‍ നിന്ന് മാത്രമായിരുന്നു.. അതുതന്നെ എത്രമാത്രം പ്രാവര്‍ത്തികം ആയിരുന്നു എന്നുകൂടെ നോക്കണം. അദ്ദേഹം തൂങ്ങിമരിച്ചത് ഹോസ്റ്റല്‍ മുറിയില്‍ ആയിരുന്നു.. ഹോസ്റ്റല്‍ വിലക്ക് അത്രമാത്രം കര്‍ശനം ആയിരുന്നു എങ്കില്‍ അദ്ദേഹത്തിന് ഹോസ്റ്റല്‍ മുറി ആത്മഹത്യയ്ക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കുമായിരുന്നോ എന്നുള്ള ചോദ്യം പ്രസക്തമാണ്..
ഹോസ്റ്റലില്‍ നിന്നും പുറത്തായ രോഹിത്ത് കോളേജ് ക്യംപസിനുള്ളില്‍ ടെന്‍റ് കെട്ടി താമസിച്ചു പ്രതിഷേധിക്കുക ആയിരുന്നു.. അദ്ദേഹത്തിന്‍റെ ഈയ്യൊരു പ്രതിഷേധ രീതിക്കെതിരെ യാതൊരു എതിര്‍പ്പും ഉയര്‍ന്നുവന്നിട്ടുമില്ല..

ഇനി ABVP എന്തിനു രോഹിത് വെമൂലയ്ക്ക് എതിരെ പരാതി കൊടുത്തു.?
2015 ജൂലായ്‌ മുപ്പതിന് യാക്കൂബ് മേമന്‍ വധശിക്ഷ നടന്നതുമായി ബന്ധപ്പെട്ടു രോഹിത് വെമൂല അടക്കമുള്ളവര്‍ യാക്കൂബ് മേമന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രകടനങ്ങള്‍ നടത്തുകയുണ്ടായി.
അതില്‍ എന്താണ് ഇത്ര അസ്വാഭാവികത.? ഒന്നുമില്ല.!

എന്നാല്‍ അവര്‍ നടത്തിയ പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.
“നിങ്ങള്‍ ഒരു യാക്കൂബിനെ തൂക്കിലേറ്റിയാല്‍, ഓരോ വീടുകളില്‍ നിന്നും യാക്കൂബ് മേമാന്മാരെ ഉണ്ടാക്കും” എന്ന രീതിയില്‍ ആയിരുന്നു അവരുടെ മുദ്രാവാക്യങ്ങള്‍..

സിപിഎം അടക്കമുള്ള ഇടതുപക്ഷ സംഘടനകള്‍ യാക്കൂബ് മേമനെ തൂക്കിക്കൊന്നത് ശരിയല്ല എന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. എന്നാല്‍ അതൊക്കെ വധശിക്ഷയോടുള്ള എതിര്‍പ്പ് കൊണ്ടായിരുന്നു.. തീവ്രവാദി ആണെങ്കില്‍ പോലും അയാളെ ഭരണകൂടം വധിക്കുമ്പോള്‍ ഉണ്ടാകുന്ന മാനവികതയുടെ അസ്കിത കൊണ്ടുള്ള എതിര്‍പ്പ് ആയിരുന്നു അതൊക്കെ..
എന്നാല്‍ രോഹിത്തും കൂട്ടരും ചെയ്തതോ..?

മുംബൈ സ്ഫോടനത്തിനു പരിശീലനം നല്‍കാനായി 15 പേരെ ടിക്കറ്റ് എടുത്തു പാക്കിസ്ഥാനില്‍ അയച്ച, സ്വന്തം വീട്ടില്‍ വച്ച് തന്നെ ബോംബ്‌ നിര്‍മ്മിക്കാനുള്ള സൗകര്യം നല്‍കിയ, 85 ഗ്രനേഡുകള്‍ സ്വയം കൈകാര്യം ചെയ്ത, സ്ഫോടനത്തിന്‍റെ ചിലവിലേക്കായി ഹവാല പണം കൈകാര്യം ചെയ്ത യാക്കൂബ് മേമനെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതി പ്രകാരം ശിക്ഷിച്ചപ്പോള്‍ അതേപോലുള്ള മേമന്മാരെ ഓരോ വീട്ടില്‍ നിന്നും ഉണ്ടാക്കും എന്നും പറഞ്ഞു നടന്നു..
കുറച്ചൊരു ദേശീയബോധം ഉള്ള സംഘടന ഇതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കും. അതേ ABVP യും ചെയ്തുള്ളൂ..

എന്നാല്‍ രോഹിത്തിനും സംഘത്തിനും എതിരെ പ്രതിഷേധിച്ച ABVP പ്രവര്‍ത്തകന്‍ ക്രൂരമായി തല്ലിച്ചതയ്ക്കപ്പെട്ടു.. ഒരാഴ്ചയോളം ആശുപത്രിയില്‍ കിടന്നു. 30ഓളം ASA അംഗങ്ങള്‍ ആണ് അന്ന് ABVP വിദ്യാര്‍ഥിയെ തല്ലിച്ചതച്ചത്.. ഇതാണ് രോഹിത്തിനു ബാന്‍ കിട്ടാനുള്ള ആദ്യ കാരണം. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ചു ഹോസ്റ്റലില്‍ നിന്നുമാത്രമായി അദ്ദേഹത്തിന് വിലക്ക്.. എന്നാല്‍ തല്ലിച്ചതയ്ക്കപ്പെട്ട സുശീല്‍ എന്ന വിദ്യാര്‍ഥിയുടെ അമ്മ ഹൈ കോടതിയില്‍ ഒരു കേസ് രേജിസ്റെര്‍ ചെയ്തിരുന്നു. ആ കേസ് പരിഗണിക്കാന്‍ ഇരിക്കുന്നതെയുള്ളൂ..

ഇനിയുള്ളത് സ്മൃതി ഇറാനി ഇടപെട്ടത് കൊണ്ടുള്ള മാനസ്സിക പ്രശ്നങ്ങള്‍ രോഹിത്തിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നതാണ്..അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കാം..
രോഹിത്തും അവരുടെ സംഘടനയും കോളേജ് ക്യാമ്പസുകളില്‍ കാട്ടിക്കൂട്ടിയിരുന്ന ഗുണ്ടാഗിരികളെ സംബന്ധിച്ച് HRD മിനിസ്ടര്‍ക്ക് ലോക്കല്‍ ബിജെപി, കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ കത്തയച്ചിരുന്നു.. അങ്ങനെ കിട്ടിയ കത്തുകള്‍ക്ക് തുടര്‍ നടപടി ആയാണ് HRD മിനിസ്റ്ററി യൂണിവേര്‍സിറ്റിയിലേക്ക് മറുപടി കത്തുകള്‍ അയച്ചത്.. കിട്ടിയ കത്തുകള്‍ക്ക് HRD മറുപടി അയക്കണം. അല്ലെങ്കില്‍ അത് നിയമലംഘനം ആണ്.. അവര്‍ അവരുടെ ജോലി ചെയ്യുക മാത്രമാണ് ഉണ്ടായത്. ജോലി ചെയ്യാതെ അവര്‍ കത്തുകള്‍ ചവറ്റുകുട്ടയില്‍ ഇടണം എന്നാണോ ആരോപണ ഭടന്മാര്‍ ഉദ്ദേശിക്കുന്നത്.??

പറഞ്ഞു വരുന്നത് രോഹിത്ത് വെമൂല എന്നയാള്‍ ആത്മഹത്യ ചെയ്യുക മാത്രമാണ് ഉണ്ടായത്. അതില്‍ രാഷ്ട്രീയം കലര്‍ത്തി അദ്ദേഹത്തെ ആത്മഹത്യ ചെയ്യിച്ചു എന്നൊക്കെ വാദിക്കുന്നത് ശുദ്ധ ഭോഷ്ക് മാത്രമാണ്..
കാരണം അദ്ദേഹം സംഘടനാപരമായി ചെയ്ത പ്രവര്‍ത്തികള്‍ നിയമപരമായി തന്നെ ചോദ്യം ചെയ്യുക മാത്രമേ മറ്റുള്ളവര്‍ ചെയ്തുള്ളൂ.. ഒരാള്‍ എന്ത് ചെയ്താലും അത് ചോദ്യം ചെയ്യാതെ കയ്യും കെട്ടി നോക്കി നില്‍ക്കണം, ചോദ്യം ചെയ്താല്‍ അയാള്‍ ആത്മഹത്യ ചെയ്യും എന്ന് മുന്‍കൂട്ടി കാണണം എന്നതൊക്കെ എത്രമാത്രം സാമാന്യ ബുദ്ധിക്കു നിരക്കുന്ന വാദങ്ങള്‍ ആണെന്നത് ഓരോരുത്തരും സ്വയം തീരുമാനിക്കുക..
ഇനിയതവാ ഇതില്‍ രാഷ്ട്രീയം കലര്‍ത്തനം എന്നാണെങ്കില്‍ തന്നെ അതില്‍ ആദ്യം പ്രതിക്കൂട്ടിലാവുക ഇടതുപക്ഷ സംഘടനകള്‍ ആവുമെന്നതില്‍ ലവലേശം സംശയമില്ല. കാരണം രോഹിത് തന്‍റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഇടതുപക്ഷം അങ്ങേയറ്റത്തെ സവര്‍ണ്ണ സംഘടനയാണ് എന്ന രീതിയില്‍ ആണ് പ്രചരിപ്പിചിരിക്കുന്നത്.. ഇപ്പോള്‍ രോഹിത്തിന്റെ കൂടെ ഇരയുടെ വേഷമണിയുന്ന ഇടതുപക്ഷം ഒറ്റയടിക്ക് വേട്ടക്കാരന്‍ പരിവേഷത്തിലേക്ക് ഉയര്‍ത്തപ്പെദാന്‍ ആ ഒരു കാരണം മതിയാവും..

രോഹിത്ത് വെമൂല സംഭവത്തില്‍ ചിന്തിക്കേണ്ട മറ്റൊരു കാര്യം കൂടെയുണ്ട്. രോഹിത്ത് തന്‍റെ ഫെയിസ്ബുക്ക് വാളില്‍ യാതൊരു നേതാവിനെയും അനുകൂല മനോഭാവത്തില്‍ കണ്ടിട്ടില്ല. ഒരാളെ ഒഴികെ.. അത് ഒവൈസി എന്ന മത തീവ്രവാദിയാണ്..
പോലീസ് കുറച്ചു സമയം മാറി നിന്നാല്‍ ഇന്ത്യയിലെ ഹിന്ദുക്കളെ ഒന്നടങ്കം കൊലപ്പെടുത്തും എന്ന് പറഞ്ഞ അക്ബരുദ്ദീന്‍ ഒവൈസി മാത്രമാണ് രോഹിത്ത് വെമൂലയ്ക്ക് പ്രിയങ്കരനായൊരു നേതാവ്.. എന്നാല്‍ രോഹിത്ത് വെമൂലയുടെ ജൂണ്‍ 2015 ല്‍ പുറത്തുവന്ന ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് പ്രകാരം അദ്ദേഹം SC(mala) ജാതിയില്‍ പെട്ട ആളാണ്‌. അതേ ജൂണ്‍ 2015 ല്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഫെല്ലോഷിപ്പ് ബ്ലോക്ക് ചെയ്യപ്പെട്ടത്.. അതായത് അദ്ദേഹത്തിന്‍റെ ജാതി സര്‍ട്ടിഫിക്കറ്റിനു മേലെ കോളേജ് അന്വേഷണം വന്നതിനു ശേഷമാണ് ഫെല്ലോഷിപ്പ് ബ്ലോക്ക് ചെയ്യപ്പെട്ടത്..രോഹിത്ത് സർവകലാശാലയിൽ പ്രവേശനം നേടിയത് തന്നെ മെറിറ്റ്‌ സീറ്റിലാണ്.. അദ്ദേഹത്തിന്റെ അച്ഛൻ പട്ടികജാതിക്കാരൻ അല്ലായിരുന്നു. എന്നിട്ടും എങ്ങനെ അദ്ദേഹം ഇത്രയും നാൾ ഫെല്ലോഷിപ്പ് നേടി എന്നുള്ളതിൽ ആണ് അത്ഭുതം.

ഭാരതത്തിലെ ദളിത്‌ സംഘടനകളെ ഇസ്ലാമിക തീവ്രവാദ ചട്ടുകം ആക്കി മാറ്റി രാജ്യദ്രോഹ പ്രവര്‍ത്തികള്‍ ചെയ്യിക്കാനും, തീവ്രവാദ ആശയങ്ങളുടെ പ്രചാരകന്മാരും ആക്കി മാറ്റാന്‍ രാജ്യവിരുദ്ധശക്തികള്‍ക്കു കഴിയുന്നു എന്നതൊരു ആശാവഹമായ മാറ്റമല്ല.. ഇന്നത്തെ യുവത്വം തീവ്രവാദികളെ പിന്തുണയ്ക്കുക, ജാതിമത സ്വത്വത്തില്‍ കുടുങ്ങിക്കിടക്കുക എന്നതൊന്നും ദേശീയബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഉതകുന്ന കാര്യങ്ങളല്ല..

രോഹിത്ത് വെമൂലിനെ പോലെ കഴിവും വിദ്യാഭ്യാസവും ഉള്ള യുവത്വം ദിശാബോധം നഷ്ടപ്പെട്ടു ജീവിതം സ്വയം ഒടുക്കുന്നത് ഖേദകരമായ സംഗതിയാണ്.. രാജ്യത്തിന്‍റെ പുരോഗതിക്കും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും വളമായെക്കാമായിരുന്ന രോഹിത്തിനെ പോലുള്ള യുവത്വങ്ങള്‍ അകാലത്തില്‍ പൊഴിഞ്ഞു വീഴാതിരിക്കട്ടെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button