International

മൈക്കള്‍ ജാക്‌സണ്‍ വരച്ച 100 ചിത്രങ്ങള്‍ ലണ്ടനില്‍ ലേലത്തിനു വെയ്ക്കും

ലണ്ടന്‍: മൈക്കള്‍ ജാക്‌സണ്‍ വരച്ച 100 ചിത്രങ്ങള്‍ ലണ്ടനില്‍ ലേലത്തില്‍ വയ്ക്കും. ചിത്രങ്ങളുടെ സമ്പാദകനായ ജോസഫ് മക്ബ്രാറ്റ്‌നി പറഞ്ഞത് വിലയായി കിട്ടുന്ന തുക കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിയ്ക്കുമെന്നാണ്. ശേഖരത്തില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് റോക്ക് സംഗീത സംഘമായിരുന്ന ബീറ്റില്‍സ്, ഡയാന രാജകുമാരി, എബ്രഹാം ലിങ്കണ്‍, ചാര്‍ലി ചാപ്ലിന്‍ തുടങ്ങിയവ.

മൈക്കള്‍ ജാക്‌സണ്‍ എല്ലാ ചിത്രത്തിലും ഒപ്പുവച്ചിട്ടുണ്ട്. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്ന കുട്ടികളെ സഹായിയ്ക്കുകയാണ് ലക്ഷ്യം. പോപ്പ് സംഗീത ഇതിഹാസം മാത്രമായിരുന്നില്ല ജാക്‌സണ്‍, മറിച്ച് നല്ലൊരു ചിത്രകാരന്‍ കൂടിയായിരുന്നു അദ്ദേഹമെന്ന് മക്ബ്രാട്‌നി പറഞ്ഞു.

shortlink

Post Your Comments


Back to top button