International

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഐ.എസ് ഭീകരരുടെ ശമ്പളം വെട്ടിക്കുറച്ചു

ലണ്ടന്‍: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശമ്പളം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. സഖ്യസേനയുടേയും റഷ്യയുടേയും വ്യോമാക്രമണത്തെത്തുടര്‍ന്ന് ഐഎസിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിക്കുകയാണ്.

യുഎസ് സഖ്യസേനയുടെ നേതൃത്വത്തില്‍ ഒക്ടോബറില്‍ ആരംഭിച്ച ഓപ്പറേഷന്‍ ടൈഡല്‍ വേവ് രണ്ടാം പതിപ്പിന്റെ ഭാഗമായി കനത്ത വ്യോമാക്രമണമാണ് ഐഎസിന്റെ ശക്തികേന്ദ്രങ്ങളില്‍ നടത്തിയത്. ഐഎസിന്റെ മുഖ്യ സാമ്പത്തിക സ്രോതസുകളായ എണ്ണപ്പാടങ്ങള്‍, വിതരണ ശൃംഖലകള്‍, ധനസൂക്ഷിപ്പു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വ്യോമാക്രമണത്തില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്.

എന്നാല്‍ പ്രത്യേക സാഹചര്യങ്ങളെ തുടര്‍ന്ന് വേതനം വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് എന്നാണ് ഐ.എസ് പ്രസ്താവനയില്‍ അറിയിച്ചത്.

shortlink

Post Your Comments


Back to top button