തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് പുതിയ സംസ്ഥാന ഭാരവാഹികളായി.ന്യൂഡൽഹിയിൽ ദേശീയ പ്രസിഡന്റ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംസ്ഥാന സമിതിയെ സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിച്ചത്. വി.വി രാജേഷിനെ വക്താവ് സ്ഥാനത്ത് നിന്നും മാറ്റി പകരം ജെ.ആർ പത്മകുമാറിനെ പാർട്ടി വക്താവാക്കി.
സംസ്ഥാനകമ്മിറ്റിയിൽ നാല് ജനറൽ സെക്രട്ടറിമാരും ഒമ്പത് വൈസ് പ്രസിഡന്റുമാരുമാണുള്ളത്. ഇത് കൂടാതെ യുവമോർച്ച, മഹിളാ മോർച്ച എന്നിവയ്ക്കും പുതിയ അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ശോഭാസുരേന്ദ്രൻ, എ.എൻ രാധാകൃഷ്ണൻ, കെ.സുരേന്ദ്രൻ, എം.ടി രമേശ് എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ.
കെ.പി ശ്രീശൻ, എം.പി വേലായുധൻ, ജോർജ് കുര്യൻ, പി.പി ബാവ, എൻ.ശിവരാജൻ, എം.എസ് സമ്പൂർണ്ണ, പ്രമീള നായിക്ക്, നിർമ്മല കുട്ടികൃഷ്ണൻ, ബി.രാധാമണി എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി തീരുമാനിച്ചത്. നിലവിൽ ജനറൽ സെക്രട്ടറിയായിരുന്നു ശ്രീശൻ. രേണുസുരേഷിനെ മഹിളാമോർച്ചയുടെ സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുത്തു. കെ.പി പ്രകാശ്ബാബുവിനെ യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനാക്കി. പ്രതാപചന്ദ്ര വർമ്മയാണ് ബി.ജെ.പി സംസ്ഥാന ട്രഷറർ.
വി.വി രാജേഷ്, സി.ശിവൻകുട്ടി, വി.കെ സജീവൻ, എ.കെ നസീർ, ബി.ഗോപാലകൃഷ്ണൻ, സി.കൃഷ്ണകുമാർ, എസ്.ഗിരിജാകുമാരി, രാജി പ്രസന്ന എന്നിവര്‍ സംസ്ഥാനസെക്രട്ടറിമാരാകും. 18 അംഗ സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Post Your Comments