Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Cinema

നിത്യഹരിതനായകന് ഓർമ്മപ്പൂക്കൾ

കാലം കാത്ത് സൂക്ഷിക്കുന്ന അമൂല്യ നിധികളുണ്ട് ഈ ലോകത്ത്, നമ്മുടെ പൈതൃകം പോലെ, സംസ്കാരം പോലെ. നമ്മുടെ നിത്യഹരിത നായകൻ പ്രേം നസീറിനെ പോലെ.ചിറയൻകീഴിൽ അക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1929 ഏപ്രിൽ 7-ന് ജനിച്ച അബ്ദുള്‍ ഖാദര്‍ എന്ന പ്രേം നസീർ, പക്ഷയ തലമുറയുടെ പ്രേമ നായകനായി മനം കവർന്നു.അമ്പത്തേഴു നടികളോടൊപ്പം അഭിനയിച്ചു. മലയാളസിനിമയുടെ ചരിത്രത്തിലെ ഒരേയൊരു നിത്യഹരിത നായകനായ നസീര്‍. അവതരിപ്പിച്ച കഥാപാത്രങ്ങളും അദ്ദേഹത്തിലെ മനുഷ്യത്വവും ഇന്നും മലയാളി മനസ്സിൽ പച്ചപിടിച്ചു നില്ക്കുന്നു .എന്നതുതന്നെയാണ്‌ പ്രേംനസീറിന്‌ മലയാളം നല്‍കിയ ഏറ്റവും വലിയ സ്‌മാരകം.

ഏതാണ്ട് നാല് പതിറ്റാണ്ട് കാലം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി, അഭ്രപാളികളില്‍ തിളങ്ങുമ്പോഴും, സാധാരണ ക്കാരനില്‍ സാധാരണ ക്കാരനായി മാറി, ജന ഹൃദയങ്ങളില്‍ ഇടം നേടിയ മഹാ പ്രതിഭയാണ് മലയാളത്തിന്റെ നിത്യ വസന്തം പ്രേം നസീര്‍.കലാകാരന് എന്നും പ്രതിബദ്ധത വേണ്ടത് ഈ സമൂഹത്തോടും, രാജ്യത്തോടും ആണ്. ഒന്നും പ്രതീക്ഷിക്കാതെ മനസ്സറിഞ്ഞ് സഹായിക്കുവാനുള്ള വലിയ മനസ്സിന് ഉടമയായിരുന്നു ഈ വലിയ മനുഷ്യന്‍. തികച്ചും ജനങ്ങളുടെ, ചലച്ചിത്ര പ്രവര്‍ത്തകരുടെ ബ്രാന്‍ഡ് അംബാസിഡര്‍.സ്നേഹം, ദയ, കരുണ, ക്ഷമ, സഹാനുഭൂതി, ദൃഢ നിശ്ചയം, ആത്മ വിശ്വാസം, കൃത്യ നിഷ്ട എന്നീ സവിശേഷ ഗുണങ്ങള്‍ക്ക് പാത്രമായിരുന്നു ശ്രീ പ്രേം നസീര്‍. സഹ ജീവികളോടുള്ള സ്നേഹം, സഹ പ്രവര്‍ത്തകരോടുള്ള ബഹുമാനം, നിര്‍മ്മാതാക്കളോടുള്ള ആത്മ സമര്‍പ്പണം അങ്ങിനെ പല ഉദാഹരണങ്ങളും.

ഇന്ന് സ്ഥിതി മാറി. തികച്ചും. പരസ്പരം കൂട്ടത്തല്ല് വരെ നാം കാണേണ്ടി വരുന്നു, ചാനലുകളില്‍. സര്‍വ്വ കാല റിക്കാര്‍ഡുകള്‍ ആയിരുന്നു പ്രേം നസീറിന്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഒരേ നായികയുമൊത്ത് (107) അഭിനയിച്ചു എന്ന റിക്കാര്‍ഡ്. ധ്വനിയാണ്‌ അദേഹത്തിന്റെ അവസാന ചിത്രം. ചലച്ചിത്രരംഗത്തെ സമഗ്രസംഭവാനകള്‍ പരിഗണിച്ച്‌ പത്മഭൂഷണ്‍, പത്മശ്രീ എന്നീ പുരസ്‌കാരങ്ങള്‍ നസീറിന്‌ ലഭിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായാണ്‌ പ്രേം നസീര്‍ പുരസ്‌കാരം 1992 ല്‍ ഏര്‍പ്പെടുത്തിയത്‌. ഇന്ത്യന്‍ സിനിമയുടെ അദ്‌ഭുതമായി ആരാധകവൃന്ദത്തിന്റെ നടുവില്‍ നില്‍ക്കുമ്പോഴും തന്നിലെ മനുഷ്യസ്‌നേഹവും സഹാനുഭൂതിയും കൈമോശം വരാതെ നോക്കിയിരുന്ന മഹാപ്രതിഭയായിരുന്ന പ്രേംനസീര്‍.

വളരെ പ്രധാനപ്പെട്ട ദുരിതാശ്വാസ നിധിയിലേക്ക് ആരും നിര്‍ബന്ധിക്കാതെ എല്ലാ വര്‍ഷവും സ്വമേധയാ സംഭാവനയുമായി മുന്നോട്ട് വന്ന വ്യക്തിത്വമാണ് പ്രേം നസീര്‍.ലയാള സിനിമയില്‍ പ്രേം നസീര്‍ ഒരു നടന്‍ ആയിരുന്നില്ല. ഒരു പ്രതിഭാസമായിരുന്നു. ജന ഹൃദയങ്ങളില്‍ ഇന്നും ആ വലിയ കലാകാരന്‍ ജീവിക്കുന്നുവെങ്കില്‍ മലയാളിയെ എത്രയതികം ആ മനുഷ്യന്‍ സ്വാധീനിച്ചുവെന്ന് വ്യക്തമാകും. ഇന്ന് 27 വർഷം തികയുകയാണ് പ്രേം നസീർ നമ്മളെ വിട്ടു പിരിഞ്ഞിട്ട്. ഇന്നും നമ്മുടെ മനസ്സിലെ നിത്യ ഹരിത നായകൻ അദ്ദേഹം തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button