Uncategorized

ഓട്ടോറിക്ഷ ഡ്രൈവറെ മാത്രമല്ല, സ്വന്തം ഭാര്യയേയും ഇന്ത്യയുടെ അന്തസ് പഠിപ്പിക്കണം- അമീര്‍ ഖാനോട് രാം മാധവ്

ന്യൂഡല്‍ഹി: അമീര്‍ ഖാന്റെ അസഹിഷ്ണുത പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി നേതാവ് രാം മാധവ്. ഓട്ടോറിക്ഷ ഡ്രൈവറെ മാത്രമല്ല, സ്വന്തം ഭാര്യയേയും അമീര്‍ഖാന്‍ ഇന്ത്യയുടെ അന്തസിനെക്കുറിച്ച് പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എസ്ജിബിടി ഖാൽസ കോളജിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാം മാധവ്.

പുരസ്കാരങ്ങൾ തിരിച്ചു നൽകേണ്ട സാഹചര്യം നിലനിൽക്കുന്നില്ല. എന്നാല്‍ കലാകാരന്‍മാര്‍ പുരസ്കാരം തിരിച്ചുനല്‍കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും രാം മാധവ് പറഞ്ഞു. രാജ്യസുരക്ഷ പൗരന്റെ കടമയാണ്. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധമാണ് നാം ആഗ്രഹിക്കുന്നത്. അതേസമയം അതിർത്തിയുടെ സുരക്ഷയിലും ആത്മാഭിമാനത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാരുതെന്നും രാം മാധവ് പറഞ്ഞു.

shortlink

Post Your Comments


Back to top button