International

പാകിസ്ഥാന് മസൂദ് അസറിന്റെ ഭീഷണി

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി തുടര്‍ന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് സംഘടനാ തലവന്‍ മൗലാന മസൂദ് അസര്‍. പാകിസ്ഥാന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജെയ്‌ഷെയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നത് ആപത്താണ്. പാകിസ്ഥാനെ ഇതു പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവന്നിരിയ്ക്കുന്നത്. സന്ദേശം പ്രചരിച്ചത് ജെയ്‌ഷെയുടെ അല്‍ക്വാലം ഓണ്‍ലൈനിലൂടെയാണ്.

താന്‍ അറസ്റ്റിനെയോ മരണത്തെയോ ഭയക്കുന്നില്ല. മസൂദ് അസര്‍ സന്ദേശത്തില്‍ പറയുന്നത് മരണത്തെ ഇഷ്ടപ്പെടുന്ന ഒരു സേന തയ്യാറെടുത്തുകഴിഞ്ഞുവെന്നാണ്. തങ്ങള്‍ക്ക് പ്രധാനം പാകിസ്ഥാന്റെ നന്മയും സമാധാനവുമാണ്. തങ്ങള്‍ പോരാടുന്നത് മുസ്ലീം രാഷ്ട്രത്തിന്റെയും ജിഹാദിന്റെയും താല്‍പര്യത്തിനായാണ്. എന്നാല്‍ ഭരണാധികാരികള്‍ ഇത് മാനിച്ചില്ലെങ്കില്‍ പാകിസ്ഥാന്‍ അതിനു വലിയ വില നല്‍കേണ്ടിവരുമെന്ന് മസൂദ് അസര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button