International

മകന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കായി വീട് വില്‍ക്കാനൊരുങ്ങി അമേരിക്കന്‍ വൈസ്പ്രസിഡന്റ്

വാഷിങ്ടണ്‍: മകന്റെ ക്യാന്‍സര്‍ ചികിത്സയ്ക്കായി അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോ ബൈഡന്‍ വീട് വില്‍ക്കാനൊരുങ്ങി. വിവരമറിഞ്ഞ് ബറാക് ഒബാമയാണ് അദ്ദേഹത്തിന് സാമ്പത്തിക സഹായം നല്‍കിയത്. ഇക്കാര്യം പുറത്തായത് ഒരു ചാനല്‍ അഭിമുഖത്തിനിടെയാണ്. വൈസ് പ്രസിഡന്റിന്റെ മകന്‍ ബ്യൂ ബൈഡന്‍ (46) തലച്ചോറിലെ അര്‍ബുദരോഗബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് മരിച്ചത്. ഇദ്ദേഹം ഡെലാവറിലെ അറ്റോര്‍ണി ജനറലായിരുന്നു. അറ്റോര്‍ണി ജനറല്‍ പദവി ബ്യൂ രാജിവെച്ചത് രോഗത്തെത്തുടര്‍ന്നായിരുന്നു.

ശമ്പളമില്ലാതായതോടെ ചികിള്‍സയ്ക്കുള്ള ചെലവ് കണ്ടെത്താനായാണ് വീട് വില്‍ക്കാന്‍ തീരുമാനിച്ചതെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഈ വിവരമറിഞ്ഞപ്പോള്‍ ഒബാമ ആവശ്യമുള്ള പണം താന്‍ തരാമെന്നു പറയുകയും വീട് വില്‍ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു.

ജോ ബൈഡന്‍ 1972 ല്‍ ആദ്യമായി സെനറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട് ആഴ്ച്ചകള്‍ക്കുള്ളില്‍ ആദ്യഭാര്യയും ഒമ്പത് വയസുള്ള മകളും കാറപകടത്തില്‍ മരിച്ചിരുന്നു. ഇപ്പോഴത്തെ മകന്റെ മരണം ബൈഡന്റെ ജീവിതത്തില രണ്ടാമത്തെ ദുരന്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button