International

മർഡോക്ക് വീണ്ടും വിവാഹിതനാകുന്നു

എൺപത്തി നാലുകാരനായ മാധ്യമ മുതലാളി രൂപർട്ട് മർഡോക്ക് വീണ്ടും വിവാഹിതനാകുന്നു. ഹോളിവുഡ് നടിയും മുന്‍ മോഡലുമായ ജെറി ഹാൾ ആണ് മർഡോക്കിന്റെ പുതിയ ഭാര്യ. എന്നാൽ 52 വയസ്സുന്ടെങ്കിലും ജെറിയുടെ ആദ്യ വിവാഹമാണിത് . നാല് മാസത്തെ പരസ്പരമുള്ള പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചു ജീവിയ്ക്കാൻ തീരുമാനിച്ചത്. മർഡോക്കിന്റെ നാലാം വിവാഹമാണ് ജെരിയുമായി നടക്കുന്നത്. മുന് ഭാര്യമാരിൽ ആകെ ആറു മക്കളും ഇദ്ദേഹത്തിനുണ്ട്.

കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇരുവരും ലോസ് ഏഞ്ചലസില്‍ വച്ച് പരസ്പരം വിവാഹ മോതിരം കൈമാറി. ലോക പ്രശസ്തനായ മാധ്യമ ഭീമനായിട്ടാണ് മര്ടോക്കിനെ വിശേഷിപ്പിക്കുന്നത്. സ്റ്റാർ ഉടമസ്ഥതയിലുള്ള ചാനലുകളും ഇദ്ദേഹത്തിന്റെതാണ്.

shortlink

Post Your Comments


Back to top button