International

മദ്യലഹരിയില്‍ 15 കാരിയായ വിദ്യാര്‍ത്ഥിനിയുമായുള്ള ലൈംഗികാനുഭവം ഫേസ്ബുക്കില്‍ പോസ്റ്റിട്ട 63 കാരനായ അധ്യാപകന്‍ കുടുങ്ങി

സിഡ്നി: മദ്യലഹരിയില്‍ 15 കാരിയായ വിദ്യാര്‍ത്ഥിനിയുമായുള്ള ലൈംഗികാനുഭവം ഫേസ്ബുക്കില്‍ വിവരിക്കുമ്പോള്‍ നിക്കോളാന്‍ ബസ്റ്റര്‍ എന്ന 63 കാരനായ അധ്യാപകന്‍ കരുതിയിട്ടുണ്ടാകില്ല ഇത് ഇത്രയും പുലിവാലാകുമെന്ന്. മദ്യത്തിന്റെ ലഹരി പോയപ്പോള്‍ പറ്റിപോയ അബദ്ധം ബോധം വന്നപ്പോള്‍ ഡെലീറ്റ് ചെയ്ത് മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു.

അധ്യാപകന്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്‌ വിദ്യാര്‍ത്ഥിനിയേയും മാനസികമായി തളര്‍ത്തിയിരുന്നു. വീട്ടുകാരോട് പോലും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പെണ്‍കുട്ടിയെ ഇത് കൊണ്ടെത്തിച്ചു. പെണ്‍കുട്ടിയുടെ സയന്‍സ് അധ്യാപകനായിരുന്നു ഇദ്ദേഹം. ഫേസ്ബുക്ക്‌ പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ കേസെടുത്ത കോടതി ഇയാളെ നാല് മാസത്തേക്ക് ജയിലിടച്ചു . മൂന്ന് വര്‍ഷം തടവും 42000 ഡോളര്‍ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button