ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അമൃതാനന്ദമയി മഠവും സംയുക്തമായി ഭവന രഹിതര്‍ക്ക് 1000 വീടുകള്‍ നിര്‍മിച്ച് നല്‍കും. ചേര്‍ത്തല താലൂക്കില്‍പ്പെട്ടവര്‍ക്കാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 21 ന് മാതാ അമൃതാനന്ദമയി നിര്‍വഹിക്കും. വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചതാണിക്കാര്യം. ചടങ്ങില്‍ വച്ച് 10 വീടുകളുടെ താക്കോല്‍ ദാനവും അമൃതാനന്ദമയി നിര്‍വഹിക്കും. ജാതി-മത ഭേദമില്ലതെയാണ് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments