ന്യൂഡല്‍ഹി: ജപ്പാനില്‍ 20ല്‍പ്പരം ഇന്ത്യന്‍ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതിനായി മാത്രം ജപ്പാനില്‍ നൂറോളം ക്ഷേത്രങ്ങളാണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലക്ഷ്മീ ദേവി, ഗണപതി, ഇന്ദ്രന്‍, ബ്രഹ്മാവ്, ഗരുഡന്‍ എന്നീ ദൈവങ്ങളേയും ജപ്പാനില്‍ ആരാധിക്കുന്നു. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്ന് പ്രചരിച്ച സംസ്‌കൃതം എഴുതുന്ന സിദ്ദാം എന്ന എഴുത്തുരീതി ജപ്പാനിലേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ജപ്പാനിലെ കൊയാസാനില്‍ സിദ്ദാം രീതിയില്‍ സംസ്‌കൃതം പഠിപ്പിക്കുന്ന സ്‌കൂള്‍ ഇതിന് തെളിവാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ജപ്പാനിലെ ചലച്ചിത്രകാരനും കലാ-ചരിത്രകാരനുമായ ബിനോയ്.കെ.ബേല്‍ തിങ്കളാഴ്ച തുടങ്ങിയ എക്‌സിബിഷനിലും ഇത് സംബന്ധിച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments