International

ഹിലാരി ക്ലിന്റണെതിരെ പുതിയ ആയുധവുമായി ഡൊണാള്‍ഡ് ട്രംപ്: ബില്‍ ക്ലിന്റന്റെ അവിഹിതബന്ധത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപ് എതിര്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന് കരുതുന്ന ഹിലാരി ക്ലിന്റണെതിരെ പുതിയ ആയുധവുമായി രംഗത്ത്. ഹിലാരിയുടെ ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മോണിക്ക ലെവിന്‍സ്‌കിയും തമ്മിലുള്ള അവിഹിത ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ട്രംപ് പുറത്തുവിട്ടു.

ഇന്‍സ്റ്റഗ്രാമിലാണ് ട്രംപ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.വനിതകളുടെ അവകാശത്തിനായി ഹിലാരി ക്ലിന്റണ്‍ പ്രസംഗിക്കുന്ന ശബ്ദത്തോടൊപ്പമാണ് ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിന്റെ ചിത്രം ട്രംപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപണം നേരിട്ട ബില്‍ കോസ്ബിക്കൊപ്പംഹിലാരി ഒരു ചടങ്ങില്‍ നില്‍ക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. സ്ത്രീ അവകാശങ്ങളുടെ യഥാര്‍ത്ഥ സംരക്ഷകനായി ട്രംപിനെ അവതരിപ്പിക്കുന്ന ഒരു വീഡിയോയും ഇതിനൊപ്പമുണ്ട്.

shortlink

Post Your Comments


Back to top button