Oru Nimisham Onnu ShradhikkooFacebook Corner

നീ തന്നെ ഈശ്വരൻ … സ്വയം വിശ്വസിച്ചു തുടങ്ങൂ…

ശ്രീരാമൻ

നിനക്ക് നിന്നിൽ വിശ്വാസം ഇല്ലാത്ത കാലത്തോളം ഈശ്വരനിലും വിശ്വാസം ഉണ്ടാകാൻ തരമില്ല. എന്ന് നീ നിന്നെ വിശ്വസിച്ചു തുടങ്ങുന്നുവോ നീ ഈശ്വരനെയും വിശ്വസിച്ചു തുടങ്ങുന്നു : – സ്വാമി വിവേകാനന്ദൻ.

ആത്മവിശ്വാസത്തിൽ ഊന്നിയുള്ള ഒരു വിവേകാനന്ദ വചനമാണിതെന്നു പറയാം. അവനവനെ വിശ്വസിക്കുക എന്നാൽ ഈശ്വരനെ വിശ്വസിക്കാൻ പരിശീലിക്കുക എന്ന് തന്നെയാണ് ആധുനികമായി ഇതിനു നാം അർത്ഥം കൽപ്പിക്കേണ്ടത്. ഈശ്വരൻ എന്നാ സ്വയം ബോധം ആരാധനാലയങ്ങളിൽ ദർശനം ആയി ലഭിക്കേണ്ട ഒന്നുമാത്രമല്ല, മരിച്ചു അവനവനിലൂടെ സ്വയം ആയിതീരേണ്ട ഒരു പ്രതിഭാസവുമാണ്. ഈശ്വരനെ അറിയുക എന്ന് യോഗികൾ പറയുന്നതിന്റെ കാർമിക അർത്ഥവും ഇത് തന്നെ അവനവനെ അറിയുക. ആത്മബോധതോളം വലിയൊരു അറിവും ദൈവവും മറ്റൊന്നില്ല.

മനുഷ്യ മനസ്സിന് അപാരമായ ശക്തിയുണ്ട് എന്ന് ആചാര്യന്മാർ പറഞ്ഞിരിക്കുന്നു. മഹാന്മാർ ആയവരോക്കെയും സ്വന്തം മനസ്സിന്റെ ശക്തിയെ തിരിച്ചറിഞ്ഞു അതിനെ ഉപാസനകളിലൂടെ ഉണർത്തിയെടുത്ത് ആത്മശക്തി കൈവരിച്ചവരാന്. ആത്മാവിനെ തിരിച്ചറിയുക എന്നാ വ്യങ്യാർത്ഥം ഉണ്ടെങ്കിലും ഒരു സമൂഹത്തിനു മനസ്സിലാകുന്ന ഭാഷയിൽ ഇതിനെ ഏറ്റവും ലളിതമായി അനു വിവേകാനന്ദൻ “നീ” എന്നാ പദപ്രയോഗം തന്നെ നടത്തിയിരിക്കുന്നത്. നീ എന്ന പദം അത്ര നിസ്സാരമാല്ലെന്നും അതിനുള്ളിൽ യാതൊരു ശക്തിയ്ക്കും തടയാനാകാത്ത ഒരു “നീ” ഉണ്ടെന്നും അതിനെ വ്യാഖ്യാനിക്കാം.

സ്വയം കണ്ടെത്താൻ ശ്രമിക്കുക. മാതാപിതാക്കളോ, ഗുരുജനങ്ങളോ എന്തിനു സുഹൃത്തുക്കളോ പോലും പറയുന്ന വ്യക്തിയായിരിക്കില്ല ഒരുപക്ഷെ നിങ്ങൾ. സ്വയം ചോദിച്ചു നോക്കുക, എന്താണ്, നിനക്ക് ആരാകാനാണ് താൽപ്പര്യം. ആ ആത്മബോധത്തോട്‌ ചേർന്ന് നിന്ന് അവനവനെ അറിഞ്ഞു ജീവിക്കുക. അത് നല്കുന്ന ആത്മവിശ്വാസം അതുല്യമാണ്. ആ ആത്മവിശ്വാസമാണ് ഈശ്വരൻ എന്ന് വളരെ ലളിതമായി പറയുവാനുമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button