Technology

മോട്ടോറോള മൊബൈലുകള്‍ ലെനോവോ ഉപേക്ഷിക്കുന്നു

മോട്ടോറോള മൊബൈലുകള്‍ ലെനോവോ ഉപേക്ഷിക്കുന്നു. മോട്ടോറോള മൊബൈലുകള്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കാനാണ് ഒരുങ്ങുന്നത്. മോട്ടോറോളയെ പരിഷ്‌കരിച്ച് മോട്ടോ എന്ന പേരില്‍ അവതരിപ്പിക്കാനായി മോട്ടോറോള ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ റിക്ക് ഓസ്റ്റര്‍ലോ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

2014 ലാണ് ഗൂഗിളില്‍ നിന്ന് മോട്ടോറോളയെ ലെനോവോ വാങ്ങിയത്. സാംസങ്ങിനെയും ആപ്പിളിനേയും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മറികടക്കാമെന്ന പ്രതീക്ഷയോടെയാണ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ മോട്ടോറോള വാങ്ങിയത്. 2014 ല്‍ മോട്ടോറോളയുടെ വില്‍പ്പന കുത്തനെ കുറഞ്ഞിരുന്നു. വില്‍പ്പന കുറഞ്ഞതാണ് മോട്ടോറോള ഉപേക്ഷിക്കാന്‍ ലെനോവ തയാറായതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button