Nattuvartha

കുളം കോരിയാല്‍ കളക്ടര്‍ ബിരിയാണി വാങ്ങിത്തരും

കോഴിക്കോട്:   കോഴിക്കോട്ട്കാര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കാന്‍ പുത്തന്‍ മാര്‍ഗവുമായി കോഴിക്കോട് കളക്ടര്‍ രംഗത്ത്. നാട്ടിലെ കുളവും തോടും വൃത്തിയാക്കി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വരള്‍ച്ച പ്രതിരോധ ഫണ്ടില്‍ നിന്നും കുടിവെള്ള പദ്ധതികള്‍ക്കും ജലസ്രോതസ്സ് സംരക്ഷണത്തിനുമായി അനുവദിച്ച തുകയില്‍ കുളം, ചിറ സംരക്ഷണ പ്രവര്‍ത്തനങ്ങളിക്കും സന്നദ്ധസേവകരുടെ ഭക്ഷണത്തിനും യാത്ര ചെലവിനുമായി ഒരു തുക അനുവദിക്കാന്‍ വകുപ്പുണ്ട്. പ്രദേശത്തെ 100 ലധികം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ചിറയോ കുളമോ ആണെങ്കില്‍ വൃത്തിയാക്കുന്ന ജോലിക്ക് വേണ്ടി ഒരു പമ്പ് വാടകക്ക് എടുക്കാനും അനുമതിയുണ്ട്. ഒരു പദ്ധതിക്ക് ഈ ഫണ്ടില്‍ നിന്നും മൊത്തം ചെലവാക്കുന്ന പരമാവധി 50000 രൂപയാണ്.

 പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന കോഴിക്കോടുള്ള യുവജന സംഘടനകള്‍ക്കോ റസിഡന്‍സ് അസ്സോസിയേഷനുകള്‍ക്കോ ജില്ലാ കളക്ടരുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. നാട്ടുവാര്‍ത്ത കോഴിക്കോട്

shortlink

Post Your Comments


Back to top button