Technology

ഇന്റര്‍നെറ്റ് എക്‌സപ്ലോററിന്റെ കാലം കഴിയുന്നു, പുതിയ ബ്രൗസര്‍ നോട്ടിഫിക്കേഷന്‍ അടുത്തയാഴ്ച മുതല്‍

വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് സുപരിചിതമായ ഇന്റര്‍നെറ്റ് എക്‌സപ്ലോറര്‍ 8,9,10 വേര്‍ഷനുകള്‍ മൈക്രോസോഫ്റ്റ് നിര്‍ത്തലാക്കുന്നു. ഇവ അടുത്ത ചൊവ്വാഴ്ച മുതല്‍ ലഭ്യമാകില്ല. വിന്‍ഡോസ് 10 നൊപ്പം മൈക്രോസോഫ്റ്റ് അവതരിപ്പിച്ച പുതിയ ബ്രൗസര്‍ ലോഞ്ച് ചെയ്യുന്നതിനാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ പിന്‍വലിക്കുന്നത്.

ജനുവരി 12 മുതല്‍ പുതിയ ബ്രൗസര്‍ ലൈവാകും. പ്രോജക്റ്റ് സ്പാര്‍ട്ടാന്‍ എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ടിരുന്ന ബ്രൗസറിന്റെ പേര് എഡ്ജ് എന്നാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍, വേഗക്കുറവ്, പുതിയ സോഫ്റ്റ്‌വെയറുകള്‍ സപ്പോര്‍ട്ട് ചെയ്യായ്ക മുതലായവ കാരണം എക്‌സ്‌പ്ലോറര്‍ ഏറെ പഴി കേട്ടിരുന്നു. അത് പൂര്‍ണ്ണമായി പരിഹരിക്കാനും മൈക്രോസോഫ്റ്റിന് കഴിഞ്ഞിട്ടില്ല.

മൈക്രോസോഫ്റ്റ് പുറത്തിറക്കിയിരിക്കുന്ന എന്‍ഡ് ഓഫ് ലൈവ് നോട്ടിഫിക്കേഷന്‍ അനുസരിച്ച് എക്‌സ്‌പ്ലോററിന് ഇനി മുതല്‍ സെക്യൂരിറ്റി അപ്‌ഡേറ്റ്, സപ്പോര്‍ട്ട് എന്നിവ ലഭ്യമാകില്ല. ഈ ബ്രൗസര്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. നിലവില്‍ ഈ ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ബ്രൗസറിലേക്ക് മാറാനുള്ള നോട്ടിഫിക്കേഷന്‍ മൈക്രോസോഫ്റ്റ് നല്‍കുന്നുണ്ട്. എക്‌സ്‌പ്ലോറര്‍ 11ലേക്ക് മൈഗ്രേഷന്‍ പൂര്‍ത്തിയാകാത്തവര്‍ പിന്‍തുടരേണ്ട മാര്‍ഗങ്ങളെ സംബന്ധിച്ചും മൈക്രോസോഫ്റ്റ് വിശദമായ കുറിപ്പ് തയാറാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button