Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Oru Nimisham Onnu Shradhikkoo

ഗവന്മേന്റ്റ് ജോലിയല്ലേ?നിനക്കവിടെ പരമ സുഖമല്ലേ?.പട്ടാളക്കാരുടെ ജീവിതത്തിന്റെ നേർസാക്ഷ്യത്തിനെ കുറിച്ച് ,ഫെയ്സ് ബുക്കിൽ വൈറൽ ആവുന്ന ഒരു പോസ്റ്റ്‌.

3 കൊല്ലംമുന്പ് പട്ടാളത്തിലേക്ക് സെലെക്ഷന് കിട്ടിയ അന്നാണ് ഞാന് ആദ്യമായി ഈ ചോദ്യം എന്റെ കൂട്ടുകാരില് നിന്ന് കേട്ടത്……
“നിനക്കവിടെ ഒരു കുറവും ഉണ്ടാവില്ലാ ….പരമസുഖല്ലേ…….”
നാടും വീടും വിട്ടു അന്യഭാഷക്കാരുടെ ഇടയില് എന്നും കാലത്ത് 3 മണിക്ക് തുടങ്ങി രാത്രി 11 മണി വരെ ഉള്ള കഠിന ട്രെയിനിംഗിനിടയില് വീണ്ടും ഈ മെസ്സേജ് കത്തിന്റെ രൂപത്തില് വന്നു…
“നിനക്കവിടെ എന്തിന്റെ കുറവാ…പരമസുഖല്ലേ….ഗവണ്മെന്റ് ജോലി….
”‘ശക്തിമാന്’ എന്ന ഇരട്ട പേരുള്ള മെസ്സിലെ ചപ്പാത്തിക്ക് മുമ്പില് പകച്ചു പോയ യുവത്വവുമായി നില്ക്കുമ്പോള് ഇതേ ഫ്രണ്ട്ഇന്റെ ടെക്സ്റ്റ്‌ മെസ്സേജ് വീണ്ടും വന്നു….“നിനക്കവിടെ എന്തിന്റെ കുറവാ….പരമസുഖല്ലേ…….ഫ്രീസാപ്പാട്……”

നൂറു കണക്കിന് ആള്ക്കാർ സഞ്ചരിക്കുന്ന AIRCRAFT, മാരക പ്രഹര ശേഷി ഉള്ള FIGHTERS, MISSILES, BOMBS, ഇന്റെയൊക്കെ SERVICEABILITY,സൈന് ചെയ്യുമ്പോള്, വീണ്ടും വന്നു ഇതേ സുഹൃത്തിന്റെ അതേ മെസ്സേജ്…“നിനക്കവിടെ എന്തിന്റെ കുറവാ….പരമസുഖല്ലേ……ഒരു റിസ്കും ഇല്ലാത്ത ജോലി….”
മൂത്രം ഒഴിച്ചാല് അത് ഭൂമിയില് തൊടുന്നതിനു മുമ്പേ ഐസ് ആയി മാറുന്ന LEH ലേയും LADAKH ലെയും കാര്ഗില്ലെയുംMINUS TEMPERATURE ഇല് ജീവന് നില നിർത്താൻ 2 പെഗ് അടിക്കുമ്പോ വീണ്ടും വരും ഈ കൂടുകാരന്റെ അടുത്ത മെസ്സേജ്…“നിനക്കവിടെ എന്തിന്റെ കുറവാ….പരമസുഖല്ലേ…….ഇഷ്ടം പോലെ മദ്യം ഫ്രീ ആയി……..”

തൊട്ടു മുകളില് ഉള്ള സീനിയറുടെ മുതല് ഏറ്റവും സീനിയര് ഓഫീസറുടെ വരെ കയ്യും കാലും പിടിച്ച് ആണെങ്കില്കും കഷ്ടപ്പെട്ട് CONVINCE ചെയിപ്പിച്ചു ലീവ് റെഡി ആവുമോ ഇല്ലെയോ എന്ന് ടെന്ഷന് അടിച്ചു നില്ക്കുമ്പോള് ഇതേ സുഹൃത്തിന്റെ നെക്സ്റ്റ് മെസ്സേജ് വരും…“നിനക്കവിടെ എന്തിന്റെ കുറവാ….പരമസുഖല്ലേ…….കൊല്ലത്തില് 90 ദിവസം ലീവ്……”
തലേ ദിവസം മാത്രം സാങ്ഷൻ ആയ ലീവിന്റെ സന്തോഷത്തില്, കണ്ഫേം ആവാത്ത ടിക്കെടും പിടിച്ചു, ടോയിലെടിന്റെ അടുത്തുള്ള 73 ആം നമ്പര് സീറ്റ്‌ എന്റേത് മാത്രം അഹങ്കാരത്തില് 2000-3000 കിലോമീറ്റര് ട്രെയിന് യാത്ര ചെയ്യുമ്പോളും ലവന്റെ കാള് വരും…“നിനക്കവിടെ എന്തിന്റെ കുറവാ….പരമസുഖല്ലേ…….സൌജന്യ ട്രെയിന് യാത്ര…..”
ഒടുക്കം അതിര്ത്തിയില്പാഞ്ഞു വരുന്ന ശത്രുക്കളുടെ വെടിയുണ്ടകളെ നെഞ്ച് കൊണ്ട് തടുത്താലും നാട്ടുകാര്ക്ക്ഒരു പോറല് പോലും പറ്റരുത്‌ എന്ന തത്വം പ്രവര്ത്തിച്ചുഒരു കഷ്ണം വെള്ളത്തുണിയില് ഒതുങ്ങികൂടി ചേതന അറ്റ് കിക്കുന്ന COLLEAGUE ഇന്റെ അടുത്ത് നില്ക്കുമ്പോള് മനസ്സില് ഒന്നേ ഉണ്ടാവൂ…..”ഇന്ന് നീ നാളെ ………..!!!!!!!!!!.”അപ്പോളും പഴേ സുഹൃത്തിന്റെ മെസ്സേജ് വരും…….ചെറിയ ഒരു മാറ്റത്തോടെ…..“അവന് പോയാലും എന്താ അവന്റെ ഫാമിലിക്ക് എന്തിന്റെ കുറവാ…..വീട്ടുകാര്ക്ക് കാശും കിട്ടും ജോലിയും കിട്ടും….. പരമസുഖല്ലേ…….പരമസുഖം……
ഇത് ആരെഴുതിയതാണെന്ന് അറിവായിട്ടില്ല. ആരെഴുതിയാലും അഭിനന്ദന പ്രവാഹമാണ് പോസ്റ്റിൽ….

shortlink

Related Articles

Post Your Comments

Related Articles


Back to top button