Oru Nimisham Onnu Shradhikkoo

ആരാണ് അദ്ധ്യാപകൻ? എന്താണ് അധ്യാപകന്റെ ഉത്തരവാദിത്തം?

ശ്രീരാമൻ 

വിവരമുള്ളവനെ കണ്ടെത്തി പഠിപ്പിക്കുന്നതല്ല അധ്യാപക ധർമ്മം. ദിശാബോധമില്ലാത്തവരെ ബോധവാന്മാർ ആക്കുകയും നേരിന്റെയും അറിവിന്റെയും പാത തെളിയിക്കുകയും ചെയ്യുന്നതാണ് ശരിയായ അധ്യാപക ധർമ്മം.

ആരാണ് അദ്ധ്യാപകൻ? ആരാണ് വിദ്യാർത്ഥി നാളുകളേറെയായി നാം ചോദിച്ചു കൊണ്ടേ ഇരിക്കുന്ന ചോദ്യം. സ്കൂളുകളിൽ പുസ്തകങ്ങളെ കാണാതെ പഠി ച്ചു കുഞ്ഞുങ്ങളിലേയ്ക്ക് പകർത്തി നൽകുന്ന വ്യക്തി മാത്രമാണോ അദ്ധ്യാപകൻ? ഒരിക്കലുമല്ല. ഒരു വ്യക്തിയുടെ ജീവിതത്തിൽ അയാൾക്ക്‌ അറിവും ജീവിതവും പകർന്നു നൽകുന്നവർ എല്ലാവരും അധ്യാപകർ തന്നെയാണ്. ആ വിദ്യാഭ്യാസം കുഞ്ഞിലെ മുതൽ തുടങ്ങുന്നു, ആദ്യം സ്വന്തം മാതാപിതാക്കളിൽ നിന്ന് പിന്നീട് കാണുന്ന ഓരോ വ്യക്തികളിൽ നിന്നും.

വിഡ്ഡിയ്ക്കുണ്ടാകുന്ന അബദ്ധങ്ങളിൽ നിന്ന് ബുദ്ധിമാന്മാർ പാഠം പഠി ക്കുക എന്നൊരു ചൊല്ല് തന്നെയുണ്ട്‌. കണ്മുന്നിൽ അത്തരത്തിൽ അബദ്ധം പറ്റിയ ഒരു വ്യക്തിയുണ്ടെങ്കിൽ അയാൾ പോലും നമ്മുടെ അധ്യാപകനാണ്. കാരണം അത്തരത്തിൽ ഒരു പ്രവൃത്തി ഇനി ആവർത്തിക്കരുതെന്നു അയാൾ നമുക്ക് പറഞ്ഞു തരുന്നു. സ്കൂളിലെ പാഠ പുസ്തകങ്ങളിലെ സിലബസുകൾ മാത്രമല്ല അധ്യാപനം. അധ്യാപനം തൊഴിലാക്കിയ ഒരു വ്യക്തി ഒരിക്കലും തന്റെ കുട്ടികൾക്ക് പഠി പ്പിച്ചു കൊടുക്കേണ്ടത് പുസ്തകത്തിലെ വിജ്ഞാനം മാത്രമല്ല താനും, മരിച്ചു അയാളുടെ അറിവിലൂടെ അനുഭവത്തിലൂടെ നേടിയ കാര്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകാൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഒരു അധ്യാപകന്റെ വിവരണമാണ് മുകൾ പറഞ്ഞ വാക്യങ്ങളിൽ ഉള്ളത്. ഒരിക്കലും ശരിയും തെറ്റും കണ്ടെത്താൻ കഴിവുള്ള ഒരു വ്യക്തിയ്ക്കല്ല അധ്യാപകന്റെ കൂട്ട് വേണ്ടത്. മറിച്ചു അത് തിരിച്ചറിയാൻ ഉള്ള കഴിവുകള നഷ്ടമായവനാണ്. പലപ്പോഴും സ്കൂളുകളിൽ നന്നായി പഠി ക്കുന്ന കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ അധ്യാപകർ ശ്രമിക്കാറുണ്ട്, എന്നാൽ അത് ആ അധ്യാപകന്റെ വിവരക്കേട് തന്നെയാണ്. ഒരു അദ്ധ്യാപകൻ ഏറ്റവും അധികം ശദ്ധിക്കേണ്ടത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തന്നെയാണ്. അതാണ്‌ അദ്ദേഹത്തിന്റെ ധർമ്മവും. അറിവുള്ളവനല്ല, അറിവില്ലാതവനാണ് അത് പകർന്നു നൽകേണ്ടത്.

shortlink

Post Your Comments


Back to top button