ന്യൂഡല്‍ഹി: 2015 ലെ ഏറ്റവും വെറുക്കപ്പെട്ട ഇന്ത്യക്കാരന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആണെന്ന് ഓണ്‍ലൈന്‍ വിവരങ്ങള്‍. സോഷ്യല്‍ മീഡിയകളിലെ പ്രതികരണം, ഗൂഗിള്‍ സെര്‍ച്ച്, മറ്റു ഓണ്‍ലൈന്‍ വിവരങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ‘ദി ഗൂഞ്ച് ഇന്ത്യ ഇന്‍ഡ്കസ് 2015’ എന്ന പട്ടികയിലാണ് കെജ്‌രിവാള്‍ ഒന്നാം സ്ഥാനത്തെത്തിയത്.
രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ മൂന്നാം സ്ഥാനത്തുമെത്തി. പത്തു പേരുടെ പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഞ്ചാമതും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആറാമതുമെത്തി.
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍, ശിവസേന മേധാവി ഉദ്ധവ് താക്കറെ, പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍, ഗായകന്‍ ഹണി സിംഗ് എന്നിവരാണ് ഏഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.
Post Your Comments