ശ്രീരാമൻ
ഒരു നക്ഷത്രത്തിന് താറുമാറാക്കാൻ കഴിയുന്നതാണ് എന്റെ ജീവിതമെങ്കിൽ എന്റെ ജീവിതത്തിൽ അതിനു ഞാൻ ഒരു വിലയും കൽപ്പിക്കുന്നില്ല. ജ്യോത്സ്യവും അതുപോലെയുള്ള അദ്ഭുതവിദ്യകളും പൊതുവേ ദുർബല മനസ്സുകളുടെ ലക്ഷണമാണ്. അവ നിങ്ങളുടെ മനസ്സിൽപ്രബലമാകുന്നു എന്ന് കണ്ടാൽ ഉടനെ ഒരു ഡോക്ടറെ കാണുകയും നല്ല ഭക്ഷണം കഴിച്ചു വിശ്രമിക്കുകയും വേണം : സ്വാമി വിവേകാനന്ദന്റെ ഈ വാക്കുകളിൽ ഒളിഞ്ഞിരിയ്ക്കുന്ന ഒരു നിഷേധിയായ യോഗിയുണ്ട്. എന്നാൽ മറ്റാർക്കും തിരിച്ചറിയാൻ കഴിയാത്തത്ര ആത്മീയതയുടെ മനസ്സ് തൊട്ടറിഞ്ഞ യോഗിയുമാണ് അദ്ദേഹം.
എന്നാൽ അദ്ദേഹം ജ്യോതിഷത്തെ കുറിച്ച് പറഞ്ഞ വാക്കുകളിൽ ശ്രദ്ധിക്കൂ. നമ്മുടെ ജീവിതത്തിൽ പരാജയമോ ദുഖങ്ങളോ വേർപാടുകളോ ഉണ്ടാകുമ്പോഴൊക്കെ നാം അദ്ഭുതങ്ങൾക്കായി തിരഞ്ഞു കൊണ്ടേയിരിക്കും. പ്രപഞ്ചതിലെ ഒരു പ്രധാനശക്തി നമുക്ക് വേണ്ടി നമ്മുടെ ജീവിതത്തിൽ അതിശയങ്ങൾ നടപ്പാക്കും എന്ന് നാം കരുതും. അത് തിരിച്ചറിയാൻ വേണ്ടി നാം ജ്യോതിഷിയെ കാണും. എന്നാൽ ആധുനിക ജ്യോതിഷത്തിന്റെ അടിസ്ഥാനം തന്നെ ഈ മനസ്സിന്റെ അതിശയത്തിന്റെ കാത്തിരിക്കലിൽ കുടുങ്ങി ഉള്ളതാണ്.
വാരികകളിൽ പറഞ്ഞിരിയ്ക്കുന്ന ആഴ്ച്ചഫലങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം നമുക്ക് മനസ്സിലാക്കാം , നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ള ചില വാച്ചകങ്ങളാകും അതിൽ ഏറെ പങ്കും. ജ്യോതിഷം എന്ന് പറഞ്ഞാൽ ഒരു കണക്കു എന്നതിലെക്കാൾ ഉപരി മനുഷ്യന്റെ മനസ്സ് കൂടിയാണ്. ഒരു അസുഖം വരണമെന്ന് വിചാരിയ്ക്കുമ്പോൾ ആ അസുഖം നാളുകള കൊണ്ട് ശരീരത്തിൽ ഉണ്ടാക്കാനുള്ള അപാരമായ കഴിവുള്ള മനസ്സിന് എന്താണ് കഴിഞ്ഞു കൂടാത്തത് എന്നാണു ചോദിക്കേണ്ടത്. ഒരു ജ്യോത്സ്യനും ജന്മം കൊണ്ട് ജ്യോത്സ്യനായി ജനിക്കുന്നില്ല. അദ്ദേഹത്തിന്റ്റെ നിരന്തരമായ ഉപാസന കൊണ്ടും കണക്കുകൾ കൊണ്ടും മനസ്സിനെ തൊട്ടറിഞ്ഞ ശേഷവുമാണ് ഒരാൾ ജ്യോത്സ്യപ്രവചനം നടത്തുന്നത്. എന്നാൽ വിവേകാനണ്ടാൻ പറഞ്ഞത് ഒന്നൂടി വായിച്ചു നോക്കൂ, ഒരു നക്ഷത്രത്തിനും ഒരു ദൈവങ്ങൾക്കും നശിപ്പിയ്ക്കാനും താറു മാറാക്കുവാനും കഴിയുന്നതല്ല നമ്മുടെ വിലപ്പെട്ട ജീവിതം. അവനവന്റെ കർമ്മങ്ങൾക്കനുസരിച്ചുള്ള പ്രതിഫലം അവനവനു ലഭിക്കുന്നു എന്ന് മാത്രം. നന്മ വിതച്ചാൽ നന്മ കൊയ്യാം. തിന്മയാണ് നാം മറ്റൊരാൾക്ക് നൽകുന്നതെങ്കിൽ കാലക്രമേണ അത് നമ്മിലെയ്ക്കും എത്തുന്നു. ഇത് തന്നെയാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനവും . അതിനാൽ നല്ലത് ചെയ്ത് നല്ലതിനെ ജീവിതത്തിലേയ്ക്ക് ചേർത്ത് വയ്ക്കുക. ഇതിനപ്പുറം ആധുനിക കാലത്തിനോട് വിവേകാനന്ദന്റെ ഈ വാക്കുകൾക്കു ഒന്നും പറയുവാനില്ല.
Post Your Comments