മൂന്നാര്‍: മൂന്നാറില്‍ അതിശൈത്യത്തിലേക്ക്. കഴിഞ്ഞ ദിവസം രാത്രി മൂന്നാറിലെ തണുപ്പ് മൈനസ് മൂന്ന് ഡിഗ്രിയിലെത്തിയിരുന്നു. വരും ദിവസങ്ങളിലും ശൈത്യം വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ശൈത്യമെത്താന്‍ വൈകിയിരുന്നു. ഡിസംബറില്‍ പോലും കാര്യമായ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.
മൂന്നാറില്‍ ടൗണ്‍ പരിസരങ്ങളില്‍ പൂജ്യം ഡിഗ്രിയും സമീപ പ്രദേശങ്ങളായ പെരിയവര, കന്നിമല തുടങ്ങിയ എസ്‌റ്റേറ്റുകളില്‍ മൈനസ് മൂന്നു ഡിഗ്രിയുമാണ് തണുപ്പ്. ശൈത്യം കനത്തതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.
Post Your Comments