Gulf

ഭീകരരുടെ കൂട്ട വധശിക്ഷ; സൗദിയ്‌ക്കെതിരെ പ്രതിഷേധം

ഭീകരപ്രവര്‍ത്തന കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട 47 പേരുടെ വധശിക്ഷ നടപ്പിലാക്കിയതില്‍ സൗദിയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. ഷിയാ പുരോഹിതന്‍ ഷെയ്ഖ് നിമിര്‍ അല്‍ നിമിറടക്കമുള്ളവരെയാണ്  വധശിക്ഷയ്ക്ക് വിധേയമാക്കിയത്. സൗദി കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇതിനു പിന്നാലെ തെഹറാനിലെ സൗദി എംബസി ആക്രമണത്തിനിരയായി. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ സംഘടനകളും സൗദിയ്‌ക്കെതിരെ രംഗത്തെത്തി. ഇറാന്‍ പരമോന്നത നേതാവ് സൗദിയിയെ ഐഎസിനോട് ഉപമിച്ചു. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.വധശിക്ഷയ്ക്ക് വിധേയരായവരില്‍ 45 പേര്‍ സൗദി പൗരന്മാരാണ്. 2003നും 2006നും ഇടയില്‍ സൗദിയില്‍ നടന്ന ഭീകരാക്രമണ കേസുകളില്‍ പിടിക്കപ്പെട്ടവരാണിവര്‍.

പ്രക്ഷോഭം നടത്തിയതിനാണ് ഷിയാ പുരോഹിതനായ നിമിര്‍ അല്‍ നിമിറിനെ ശിക്ഷിച്ചത്. നിമിറിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനം പൊലീസ് തടഞ്ഞതും തുടര്‍ന്ന് നടന്ന പ്രതിഷേധത്തിലും മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിമിറിന്റെ വധശിക്ഷ സൗദിയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.ഒക്ടോബറിലാണ് നമിറിന്റെ വധശിക്ഷ സൗദി സുപ്രീം കോടതി ശരിവെച്ചത്.പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടുവെന്ന കുറ്റം ചുമത്തിയാണ് നിമിറിന്റെ വധശിക്ഷ.കഴിഞ്ഞ വര്‍ഷം മാത്രം 157 പേരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. 2014ല്‍ ഇത് 90 പേരായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button