തിരുവനന്തപുരം : ക്രിമിനല്‍ കേസ് പ്രതിയായ മുന്‍ എസ്.പിയുടെ മകന്‍ നിഖിലിനെ പിടികൂടാനാകാതെ പോലീസ് കുഴങ്ങുന്നു. നിഖില്‍ ഒളിവില്‍ പോയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇതേവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തല മൊട്ടയടിച്ച് രൂപം മാറിയാണ് ഇപ്പോള്‍ നിഖിലിന്റെ ജീവിതം.
കവടിയാര്‍ പണ്ടിറ്റ് കോളനിയിലെ വീട്ടില്‍ നിന്നും പോലീസിനെ വെട്ടിച്ച് പോയ നിഖില്‍ ബാംഗ്ലൂരിലെത്തിയെന്ന് പോലീസിന് വിവരം ലഭിച്ചു. നിഖില്‍ താമസിക്കാന്‍ സാധ്യതയുള്ള സ്ഥലത്തെത്തിയപ്പോഴേക്കും അവിടെ നിന്ന് നിഖില്‍ മുങ്ങി. ഇയാള്‍ ബാംഗ്ലൂര്‍ വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ഇപ്പോള്‍ മൊബൈലും ഇയാള്‍ ഓഫാക്കിയതായി പോലീസ് പറയുന്നു. നിഖിലിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പേരൂര്‍ക്കട സിഐയേയോ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. മുന്‍ എസ്പിയുടെ മകനെ രക്ഷപ്പെടാന്‍ പോലീസ് സഹായിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
Post Your Comments