Prathikarana Vedhi

എം.ബി രാജേഷിന് ഒരു തുറന്ന കത്ത്

എം.ബി.രാജേഷ്‌ എം.പി വായിച്ചറിയാൻ ഒരു പത്രം വായിക്കുന്ന സാധാരണക്കാരൻ എന്ന നിലയ്ക്ക് ചില കണക്കുകൾ ഒന്ന് പറഞ്ഞു കൊള്ളട്ടെ .. .താഴെ പറയുന്ന എല്ലാ കണക്കുകളും നമ്മുടെ പത്രങ്ങളിൽ വന്ന വാർത്തകളിൽ നിന്ന് ഒരുമിച്ചു ചേർത്ത കണക്കുകൾ ആണ്, അതും സർക്കാർ രേഖകളിൽ നിന്നും ലഭിച്ച കണക്കുകൾ … . ഒരു എം.പി. ആയ താങ്കൾ പത്രം വായിക്കാത്തത് കൊണ്ടുള്ള പ്രശ്നം മൂലമാണെന്ന് തോനുന്നു, പക്ഷെ ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു….. വേറൊന്നും കൊണ്ടല്ല.. 100% സാക്ഷരത ഉള്ള കേരളത്തിലെ നിങ്ങളുടെ എം.പി പത്രം ഒന്നും വായിക്കാതെ പാഴൂർ പടിപ്പുരയിൽ പോയി ആണോ വാർത്ത‍ ഉണ്ടാക്കുന്നത് എന്ന ചോദ്യം കേൾക്കാൻ വയ്യാത്തത് കൊണ്ടാണ്… ഇനി വിഷയത്തിലേക്ക് …

>>പുതിയ സർക്കാർ വന്ന ശേഷം കൊണ്ടു വന്ന “Give it up ” കാമ്പയിൻ വഴി 52,58,841 പേര് അവരുടെ LPG സബ്സിഡി ഒഴിവാക്കാൻ തീരുമാനിച്ചു, സമ്മതം അറിയിച്ചു. അത് വഴി സർക്കാരിനു ഈ അർദ്ധ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെ ലഭിച്ച സബ്സിഡി ലാഭം 1167 കോടി രൂപ ആണ്. അത് പൂർണ്ണ സാമ്പത്തിക വർഷം ആവുമ്പോൾ എന്തായാലും 2334 കോടി രൂപ ഉണ്ടാവും, അതിൽ കൂടുകയേ ഉള്ളൂ കുറയില്ല… ഈ ലാഭം കേവലം ജനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ ഒരു സ്നേഹപൂർണ്ണമായ അഭ്യർത്ഥന കൊണ്ട് മാത്രം ഉണ്ടായതാണ്..

>> 12 LPG സിലണ്ടറുകൾ സബ്സിഡി നിരക്കിൽ ജനങ്ങൾക്ക്‌ ലഭ്യമാക്കി സബ്സിഡി ഇല്ലാത്ത സിലണ്ടറുകൾക്ക് മാത്രം ആണ് ഇപ്പോൾ വില വർദ്ധിപ്പിച്ചത് .. അതായത് ഒരു സാധാരണക്കാരന്റെ കുടുംബ ബട്ജറ്റ് അത് പോലെ തന്നെ നിലനിർത്താൻ സാധിച്ചു എന്ന് മനസ്സിലാക്കണം…ഈ സബ്സിഡി ഉള്ള 12 സിലിണ്ടർ മുൻ സർക്കാർ നേരെ പകുതി 6 എണ്ണം ആക്കി 2012 ൽ വെട്ടി കുറച്ചിരുന്നു… പിന്നീടു കനത്ത പ്രതിഷേധം രാജ്യത്താകമാനം ഉയർന്നു വന്നതു കൊണ്ട് അത് 9 എണ്ണം ആക്കി. പിന്നീടു 2014 അതെ വർഷം ജനുവരിയിൽ അത് വീണ്ടും 12 സിലണ്ടർ ആക്കി ഉയർത്തി..

എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒന്നര വർഷം കൊണ്ട് ഏകദേശം 202 രൂപയോളം പല ഘട്ടങ്ങളിൽ ആയി പാചക വാതകത്തിന് വില കുറയ്ക്കുകയുണ്ടായി … അതായത്, 2014 ജൂണിൽ 23.50 Rs , അത് കഴിഞ്ഞു 2014, ഡിസംബറിൽ 113 രൂപ , പിന്നെ 2015 ജനുവരിയിൽ 43.50 രൂപ , അത് കഴിഞ്ഞു 2015 ജൂലായിൽ 23.50 രൂപ. അപ്പൊ ഒന്നര വര്‍ഷത്തിനുള്ളില്‍ സബ്സിഡി ഇല്ലാത്ത പാചക വാതകത്തിന് 203.5 രൂപയില്‍ അധികം കുറഞ്ഞിട്ടും, ലക്ഷങ്ങൾ കേന്ദ്രത്തിൽ നിന്ന് എണ്ണി വാങ്ങുന്ന താങ്കൾ പാർലമെന്റിൽ കന്റീൻ സബ്സിഡി എടുത്തു കളയാൻ തീരുമാനിച്ചപ്പോൾ , കാന്റീനിൽ ചായക്ക് ഒരു രൂപ ഉള്ളത് മാറ്റി സാധാരണക്കാരൻ കൊടുക്കുന്ന പണം ഇടക്കാൻ മോഡി സർക്കാർ തീരുമാനിച്ചതിന് എല്ലാ ചാനലിലും സര്ക്കാരിനെ കുറ്റപ്പെടുത്തുന്നത് കണ്ടല്ലോ.. .. അല്ലെ MP സാറേ .. ??

>> ഇനി ബിജെപി സർക്കാരിന്റെ ഏറ്റവും പുതിയ തീരുമാനം ആണ് സമ്പന്നർ ആയ 10 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക വരുമാനം ഉള്ള ആളുകൾക്ക് സബ്സിഡി റദ്ദ് ചെയ്യാൻ തീരുമാനം ആയി… അതായത് പണക്കാരന് സബ്സിഡി ഇല്ലാതെ ആണ് ഇനി മുതൽ LPG ഗ്യാസ് കിട്ടുക… 10 ലക്ഷത്തിനു മുകളിൽ വരുമാനം ഇൻകം റ്റാക്സ് കണക്കുകൾ പ്രകാരം ഉള്ള 20.26 ലക്ഷം ജനങ്ങളിൽ നിന്ന് കണക്കുകൾ പ്രകാരം മോഡി സർക്കാർ ഖജനാവിൽ ഏറ്റവും കുറഞ്ഞ പക്ഷം 500 കോടി ലാഭം കണ്ടെത്തും എന്ന് ICRA കണക്കുകൾ പറയുന്നു… മുൻ സർക്കാർ കട്ട് മുടിച്ചു കാലിയാക്കി പോയ ഖജനാവ്‌ നിറക്കേണ്ട ബാധ്യത ഉള്ളതുകൊണ്ട് ഇതൊക്കെ ചെയ്തെ പറ്റൂ… അല്ലെങ്കിൽ എവിടെ വികസനം എവിടെ എന്ന് നിങ്ങൾ തന്നെ ചോദിക്കില്ലേ? വികസനം വേണമെങ്കിൽ പണം വേണമല്ലോ അല്ലെ ??? ഇതൊക്കെ ചില പൊടിക്കൈകൾ ആണ് സാർ..ഇതൊക്കെ സാറിനു അറിയാമെന്നു ഞങ്ങള്ക്കറിയാം.പിന്നെ സാറിന്റെ രാഷ്ട്രീയ എതിർപ്പുകൾ ഇങ്ങനെയൊക്കെ കാണിക്കണമല്ലോ..
>> വിപ്ലവം – കഴിഞ്ഞ സാമ്പത്തിക വർഷം LPG സബ്സിഡി തുക മൊത്തം 36000 കോടി മുതൽ 40000 കോടി വരെ ആണ് സർക്കാർ കണക്കിൽ.. എന്നാൽ ഈ 2015 – 16 അർദ്ധ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെ ഉള്ള കണക്കുകൾ പ്രകാരം അത് വെറും 8814 കോടിയെ ആയിട്ടുള്ളൂ.. കണക്കുകൾ വച്ച് നോക്കിയാൽ ഒരു 18000 കോടി മുതൽ 20000 കോടി വരെ കാണണമല്ലോ ??? അപ്പോൾ പകുതി ഗ്യാസ് സബ്സിഡി എവിടെ പോയി ??

മൂന്നു കാരണങ്ങൾ ആണ് പ്രധാനം ആയി ഉള്ളത്.. ഒന്ന് – സബ്സിഡി വേണ്ട എന്ന് വച്ചുള്ള മോഡിയുടെ “Give it up കാമ്പയിൻ ” വഴി നല്ലൊരു തുക സർക്കാർ സബ്സിഡി ഇനത്തിൽ ലാഭം കണ്ടെത്തി.. രണ്ട് – DBT – Direct Benefit Transfer.. ജൻ ധൻ യോജന അക്കൗണ്ട്‌ വഴി സബ്സിഡി നേരിട്ട് ഉപഭോക്താക്കളുടെ കയ്യിലേക്ക് എത്തുമ്പോൾ ആക്റ്റിവ് അല്ലാത്ത ഉപഭോക്താക്കൾക്ക് കൂടി ഉള്ള സബ്സിഡി പ്രൊവിഷൻ സർക്കാരിനു മാറ്റി വക്കേണ്ട ആവശ്യം വരുന്നില്ല… അതായത് 16.35 കോടി ഉപഭോക്താക്കൾ ഉള്ളപ്പോൾ ആക്റ്റിവ് ആയവർ 14.78 കോടി ആളുകൾ മാത്രം… മൂന്ന് – എണ്ണ വിലയിലെ കുറവ് മൂലം കഴിഞ്ഞ ഒന്നര വർഷത്തിൽ ഏകദേശം 200 രൂപ ഗ്യാസ് നിരക്കിൽ കുറച്ചിരുന്നു.. ഈ നേട്ടവും സബ്സിഡി ഇനത്തിൽ കുറവ് ചെയ്തപ്പോൾ പകുതിയോളം തുക അതായത് ഏകദേശം 12000 കോടി രൂപ 6 മാസം കൊണ്ട് നമ്മൾ ലഭിച്ചു കഴിഞ്ഞു.. ഇനി മുഴുവൻ സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത് 40000 കോടി രൂപ സബ്സിഡിക്ക് പകരം ഏകദേശം 16000 കോടി രൂപയാണ്…

ഇത് പാചക വാതകത്തിന്റെ മാത്രം കാര്യത്തിൽ കേവലം പത്ര വായനക്കാരൻ ആയ ഒരു സാധാരണക്കാരന്റെ കൈവശം ഉള്ള വിവരങ്ങൾ ആണ്… ഒരു MP ആയ താങ്കൾക്ക് ഇതിന്റെ എത്രയോ വിശദമായ ആധികാരിക രേഖകൾ കിട്ടും.. എന്നിട്ടും താങ്കൾ അറിഞ്ഞു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ ഒന്ന് മനസ്സിലാക്കണം, ഈ തിരിച്ചറിവില്ലായ്മ സാധാരണ ജനങ്ങൾക്കുണ്ടാവില്ല എന്ന്  ഈ പറഞ്ഞ കണക്കുകൾ എല്ലാം തെളിയിക്കാൻ സാധാരണക്കാരൻ ആയ ഞാൻ ഒരുക്കമാണ്.. താങ്കൾ പറഞ്ഞ പോസ്റ്റ്‌ പിൻവലിച്ചു ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാവണം എന്ന് അഭ്യർഥിക്കുന്നു …
ഇത് പോലെ സാധാരണക്കാരൻ ആയ ഞാൻ ഒരു ക്ലാരിഫിക്കേഷൻ തന്നാൽ ഇവിടെ പറഞ്ഞതിൽ തെറ്റുണ്ട് എങ്കിൽ എനിക്കും തിരുത്താമായിരുന്നു സാർ…
ലാൽ സലാം സഖാവെ…

-വിശ്വരാജ് വിശ്വ

shortlink

Related Articles

Post Your Comments

Related Articles


Back to top button