കണ്ണൂര്‍ : ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. രാഷ്ടീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാറാണ്. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും പിണറായി വ്യക്തമാക്കി.
രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പിണറായി. രാഷ്ട്രീയ നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് മോഹന്‍ഭാഗവത് ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments