Kerala

ഡോര്‍ ലോക്കായി കാറിനുള്ളില്‍ രണ്ടര വയസ്സുകാരി കുടുങ്ങി

കായംകുളം : ഡോര്‍ ലോക്കായി കാറിനുള്ളില്‍ കുടുങ്ങിയ രണ്ടരവയസ്സുകാരിയെ അഗ്നിശമനസേന രക്ഷിച്ചു. കൃഷ്ണപുരം കാപ്പില്‍ ഈസ്‌ററ് സ്വദേശി സൈമണ്‍ ജോര്‍ജിന്റെ മകള്‍ ഡബോറ (രണ്ടര) ആണ് അര മണിക്കൂറോളം കാറിനുള്ളില്‍ കുടുങ്ങിയത്.

കായംകുളം പുതിയിടം ജംഗ്ഷന് സമീപം ഇന്നലെയായിരുന്നു സംഭവം. ഭാര്യ സൗമ്യയും കുഞ്ഞും കാറിനുള്ളില്‍ ആയതിനാല്‍ കാറിന്റെ എന്‍ജിന്‍ ഓഫാക്കാതെ ഏസിയിട്ട് സൈമണ്‍ പുറത്തിറങ്ങിയതായിരുന്നു. പിന്‍സീറ്റിലിരിക്കുന്ന കുഞ്ഞിന്റെ അടുത്ത് ഇരിക്കാനായി മുന്‍ഭാഗത്തെ ഡോര്‍ തുറന്ന് സൗമ്യ പുറത്തിറങ്ങിയതോടെ ഡോര്‍ അടയുകയും ലോക്കാവുകയും ചെയ്തു.

താക്കോല്‍ കാറിനുള്ളിലായതിനാല്‍ ഡോറുകള്‍ തുറക്കാന്‍ കഴിയാതെ വന്നു. ഇതിനിടെ ഓടിക്കൂടിയ നാട്ടുകാരും ഡോര്‍ തുറക്കാന്‍ കഴിയാതെ വിഷമിച്ചു. തുടര്‍ന്നു നാട്ടുകാര്‍ അഗ്നിശമന സേനയെ അറിയിച്ചു. അഗ്നിശമസേന ഡോറിന്റെ മുകളിലൂടെ സ്‌കെയില്‍ കടത്തി ലോക്ക് മാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്.

 

 

shortlink

Post Your Comments


Back to top button