Kerala

ബാര്‍ പൂട്ടിയതോടെ കുടിയന്മാര്‍ പൂസാകാന്‍ പുതിയ മാര്‍ഗ്ഗം തേടുന്നു

കൊച്ചി : ബാര്‍ പൂട്ടിയതോടെ കുടിയന്മാര്‍ പൂസാകാന്‍ പുതിയ മാര്‍ഗ്ഗം തേടുന്നു. ബാറുകള്‍ക്ക് താഴ് വീണതോടെ കേരളത്തില്‍ കുടിയന്മാര്‍ക്ക് പൂസാകാന്‍ വ്യാജ അരിഷ്ടങ്ങളാണ് വ്യാപകമാകുന്നത്. ഇതേ തുടര്‍ന്ന് എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് പരിശോധന ആരംഭിച്ചു.

ചെറുകിട ആയുര്‍വേദ മരുന്നു നിര്‍മ്മാണ യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ മദ്യത്തേക്കാള്‍ വീര്യമുള്ള അരിഷ്ടമാണ് പിടിച്ചെടുത്തത്. പലയിടത്തും ഇരുപത്തിയഞ്ച് ശതമാനം വരെ ആല്‍ക്കഹോള്‍ അംശമുള്ള അരിഷ്ടമാണ് പിടികൂടിയത്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ അരിഷ്ടം വില്‍ക്കാന്‍ സാധിക്കൂ. എന്നാല്‍ സംസ്ഥാനത്ത് എങ്ങും ആയുര്‍വേദ മരുന്നു കടകളില്‍ ആര്‍ക്കും അരിഷ്ടം വാങ്ങാവുന്ന നിലയാണ്. ലൂസ് പായ്ക്കില്‍ അരിഷ്ടം ലഭിക്കുന്നതും പതിവാണ്.

ലേബലില്ലാതെയാണ് വീര്യം കൂടിയ അിഷ്ടങ്ങള്‍ വില്‍ക്കുന്നത്. വന്‍കിട കമ്പനികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് അരിഷ്ടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ചെറുകിട നിര്‍മ്മാതാക്കളാണ് ഇത്തരത്തില്‍ വീര്യം കൂടിയ അരിഷ്ടം വിപണിയിലെത്തിക്കുന്നത്.

shortlink

Post Your Comments


Back to top button