Kerala

പ്രകൃതി വിരുദ്ധ പീഡനം ; രണ്ട് പേര്‍ പിടിയില്‍

തിരൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഒന്നരവര്‍ഷമായി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ രണ്ടു പേര്‍ പിടിയില്‍. പുറത്തൂര്‍ കുറുമ്പടി സ്വദേശിയായ 16 കാരനെ പീഡിപ്പിച്ച കേസിലാണ് കൂട്ടായി വാടിക്കല്‍ അവളാന്റെ പുരയ്ക്കല്‍ കബീര്‍ (32), പടിഞ്ഞാറെക്കര മുനങ്ങാടി കളത്തില്‍ ഇസ്മയില്‍ (34) എന്നിവരെ തിരൂര്‍ എസ് ഐ അറസ്റ്റ് ചെയ്തത്.

വിദ്യാര്‍ത്ഥിക്ക് പണവും മറ്റും നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചതായാണ് കേസ്. സംഭവത്തില്‍ അറുപതുകാരനടക്കം മൂന്ന് പ്രതികള്‍ ഒളിവിലാണ്. വിദ്യാര്‍ത്ഥിയെ മാസങ്ങളായി പീഡിപ്പിച്ചതായി വീട്ടുകാര്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരൂര്‍ എസ്‌ഐ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.

shortlink

Post Your Comments


Back to top button