തിരുവനന്തപുരം: ശിവഗിരി തീര്‍ഥാടന ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ വിദ്വേഷ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി എസ്.എന്‍.ഡി.പി യോഗവും ബി.ജെ.പിയും. ശിവഗിരി വഗിരി തീര്‍ത്ഥാടനത്തിന് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും പങ്കെടുക്കാറുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കള്‍ ഇവിടെ പ്രാസംഗികരായി എത്താറുണ്ടെങ്കിലും ആരും തങ്ങളുടെ പ്രസംഗത്തില്‍ രാഷ്ട്രീയം കലര്‍ത്താറില്ല. എന്നാല്‍ സോണിയ ഗാന്ധി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ പ്രസംഗം നടത്തി മലിനമാക്കിയെന്നാണ് ആരോപണം.
സോണിയയുടെ പ്രസംഗത്തില്‍ എസ്എന്‍ഡിപി യോഗവും ബിജെപിയും ശക്തിയായ ഭാഷയില്‍ അമര്‍ഷം രേഖപ്പെടുത്തി. ആരോ കുറിച്ചുനല്‍കിയ തെറ്റായ വിവരങ്ങള്‍ വലിയൊരു സദസ്സിനു മുന്നില്‍ വായിച്ച് സ്വയം ചെറുതായ സോണിയ മഹാസമാധിയെ അപമാനിച്ചുവെന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പരിപാവനമായ ശിവഗിരിയെ മലിനപ്പെടുത്തിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. ശിവഗിരിയെ കോണ്‍ഗ്രസ് പ്രചാരണ വേദിയാക്കിയെന്ന് ആരോപിച്ച വെള്ളാപ്പള്ളി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എസ്എന്‍ഡിപിയെന്നും വ്യക്തമാക്കി. തങ്ങള്‍ ആരുമായൊക്കെ സഹകരിക്കണമെന്ന് തീരുമാനിക്കുന്നത് സോണിയയല്ല. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിക്കൊടുത്തത് നോക്കി വായിക്കാനല്ലാതെ എസ്എന്‍ഡിപിയെക്കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശ്രീനാരായണ ഗുരുദേവന്റെയും ശിവഗിരിയുടേയും മഹത്വം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയ്ക്ക് അറിയില്ലെന്നതിന്റെ തെളിവാണ് ശിവഗിരിയില്‍ അവര്‍ നടത്തിയ പ്രസംഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ ഭിന്നപ്പിക്കാന്‍ എക്കാലവും ശ്രമിച്ചുവന്നത് കോണ്‍ഗ്രസാണ്. അധികാരം നേടാനായി കോണ്‍ഗ്രസ് ശ്രീനാരായണീയരെ ഇതുവരെ വോട്ടു ബാങ്കാക്കി ഉപയോഗിക്കുകയായിരുന്നു. ഈ തന്ത്രം ഇനി വിലപ്പോകില്ലെന്ന് മനസ്സിലാക്കിയാണ് ശിവഗിരി തീര്‍ഥാടനത്തിനെത്തിയ സോണിയയെക്കൊണ്ട് കെ.പി.സി.സി നേതാക്കള്‍ രാഷ്ട്രീയം പ്രസംഗിപ്പിച്ചതെന്നും കുമ്മനം ആരോപിച്ചു. ഗുരുദേവനെയും ശിവഗിരിയെയും രാഷ്ട്രീയവത്കരിക്കുന്നത് കോണ്‍ഗ്രസിന് ഭൂഷണമല്ല. കേരളരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പരാജയഭീതി മൂലമാണ് ഗുരുധര്‍മ്മ പ്രചാരകരാരും രാഷ്ട്രീയപ്രവര്‍ത്തനം നടത്തരുതെന്ന് സോണിയ പറഞ്ഞെതെന്നും കുമ്മനം പറഞ്ഞു.
Post Your Comments