India

നവജാത ശിശുവിനെ പന്നികള്‍ ഭക്ഷിച്ചു

വാറങ്കല്‍ : ആന്ധ്രാപ്രദേശിലെ വാറങ്കല്‍ നവജാത ശിശുവിനെ പന്നികള്‍ ഭക്ഷിച്ചു. മാലിന്യത്തില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവില്‍ അലഞ്ഞുനടന്ന പന്നികള്‍ ഭക്ഷിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ വാറങ്കലിലാണ് സംഭവം.  ചവറുകൂനയില്‍ നിന്ന് പന്നികള്‍ പകുതി ഭക്ഷിച്ച കുട്ടിയുടെ ശരീരാവശിഷ്ടം കണ്ടെത്തി.

ചവറുകൂനയ്ക്കുസമീപത്തു നിന്ന് പന്നികള്‍ മനുഷ്യ ശരീരത്തോട് സാമ്യമുള്ള വസ്തു ഭക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപ വാസികള്‍ പരിശോധിച്ചപ്പോഴാണ് ദാരുണ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്. പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ ശരീരം.

പെണ്‍കുഞ്ഞയതിനാല്‍ അമ്മ തന്നെ കുട്ടിയെ ഉപേക്ഷിച്ചതാകുമെന്നാണ് പോലീസ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button