പെരുന്ന: നിയമ സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായ എന്‍എസ്എസ് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാള്‍ ശക്തരാണ് തങ്ങളെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. പെരുന്നയില്‍ മന്നംജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാവി ഉടുത്ത് മറ്റൊരു കാവി പുതപ്പിക്കാന്‍ ആരും എന്‍.എസ്.എസിന്റെ അടുത്തേക്ക് വരേണ്ടതില്ല. നായരെ നായരായി അംഗീകരിക്കുന്ന യു.ഡി.എഫിനേയും എല്‍.ഡി.എഫിനേയും ബി.ജെ.പി കണ്ടു പഠിക്കണം. നായന്മാര്‍ക്ക് നായരായി തന്നെ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാക്കണമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Post Your Comments