തിരുവനന്തപുരം: കോപ്പി അടിച്ചതിനാല്‍ സസ്‌പെന്‍ഷന്‍ കിട്ടിയ തൃശ്ശൂര്‍ റേഞ്ച് മുന്‍ ഐ.ജി ടിജെ ജോസിനെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തു. പുതിയ നിയമനം ഹോം ഗാര്‍ഡ് ഐ.ജി ആയിട്ടാണ്. എസ്.പി, ഡി.വൈ.എസ്.പി തലങ്ങളിലും ഇതോടൊപ്പം അഴിച്ച് പണി നടക്കുന്നുണ്ട്.
ദേബേഷ്‌കുമാര്‍ ബെഹ്‌റയെ പാലക്കാടിന്റെ പുതിയ എസ്.പിയായും കെ. വിജയനെ മലപ്പുറം എസ്.പിയായും പ്രതീഷ് കുമാറിനെ കോഴിക്കോട് റൂറല്‍ എസ്.പിയായും നിയമിച്ചു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ ആയിരുന്ന ഹരിശങ്കറിനെ ആന്റി പൈറസി സെല്‍ എസ്.പിയാക്കി. അരുള്‍ ബി കൃഷ്ണയെ കൊച്ചിയുടെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായും നിയമിച്ചിട്ടുണ്ട്. .
Post Your Comments