Latest NewsNewsGulfOman

വിമാന സര്‍വ്വീസുകളെല്ലാം റദ്ദാക്കി ഒമാൻ

മസ്‌ക്കറ്റ് : കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വിമാന സര്‍വ്വീസുകളെല്ലാം റദ്ദാക്കി ഒമാൻ. മാർച്ച് 29 ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണി മുതൽ സുൽത്താനേറ്റിന്റെ വിമാനത്താവളങ്ങളിലേക്കും പുറത്തേക്കുമുള്ള എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ഒമാൻ  അറിയിച്ചു. മുസന്ദം ഗവർണറേറ്റിലേക്കുള്ള സേവനങ്ങളും ചരക്ക് വിമാനങ്ങളും റദ്ദാക്കൽ നടപടിയിൽ നിന്നും ഒഴിവാക്കി. അതോടൊപ്പം തന്നെ മറ്റു രാജ്യങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെയും പൗരന്മാരെയും തിരികെ ഒമാനിലെത്തിക്കുവാനുള്ള ശ്രമങ്ങൾ തുടരുന്നതാണ്.

Also read : ചൈനയെ ഏറ്റവും മോശമായി ബാധിക്കും; ലോകത്തെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടിവരും; ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷി കൊറോണയെക്കുറിച്ച് മുന്‍കൂട്ടി പ്രവചിച്ചിരുന്നു; എല്ലാ പ്രവചനവും ശരി

അതേസമയം ദേശിയ വിമാന കമ്പനിയായ ഒമാൻ എയർ മാർച്ച് 29 ഉച്ച മുതൽ മസ്‌കറ്റിലേക്കും പുറത്തേക്കും ഉള്ള എല്ലായാത്രാ സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നതിനോടൊപ്പം മുസന്ദം ഗവർണറേറ്റിലേക്കും തിരിച്ചു മസ്കറ്റിലേക്കും ആഭ്യന്തര വിമാന സർവീസുകൾ സാധാരണ രീതിയിൽ തുടരുമെന്നും ഒമാൻ എയറിന്റെ ചരക്ക് നീക്കങ്ങൾ സാധാരണ ഗതിയിൽ തന്നെ പ്രവർത്തിക്കുമെന്നും ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു.

അതേസമയം 15 പേർക്ക് കൂടി ഒമാനിൽ  കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 167 ആയെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിലൂടെ അറിയിച്ചു. കൂടാതെ കൊവിഡ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് ഒമാനിലെ മൂന്ന് ഗവര്‍ണറേറ്ററുകളിലെ മത്സ്യവിപണന കേന്ദ്രങ്ങള്‍ അടച്ചിടാന്‍ ഒമാന്‍ കൃഷി – മത്സ്യബന്ധന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button