
നെയ്റോബി: രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുടെ സ്വകാര്യഭാഗത്ത് സൂപ്പര്‍ഗ്ലൂ തേച്ച ഭര്‍ത്താവ് അറസ്റ്റില്‍. കെനിയന്‍ സ്വദേശിയായ ഡെന്നീസ് മുമോ(36)യാണ് പിടിയിലായത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി താന്‍ പോകുമ്പോൾ മറ്റുള്ളവരുമായി ഭാര്യ ബന്ധം പുലർത്തുന്നുവെന്ന് ആരോപിച്ചാണ് ഇയാൾ ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.
Read also: തീറ്റമത്സരത്തിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങി ഇരുപത്തിമൂന്നുകാരിക്ക് ദാരുണാന്ത്യം
ഭാര്യയുടെ അവിഹിതബന്ധത്തിന് തന്റെ കൈവശം തെളിവുണ്ടെന്നും ഡെന്നീസ് പോലീസിനോട് പറഞ്ഞു. ഇവരുമായി ഭാര്യ നിരന്തരം സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെടാറുണ്ടെന്നും നഗ്നചിത്രങ്ങള്‍ കൈമാറുന്നുണ്ടെന്നും ഇയാള്‍ ആരോപിച്ചു. ഇതോടെയാണ് സൂപ്പര്‍ഗ്ലൂ തേച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി. ഇതിനുശേഷം കടുത്തവേദന അനുഭവപ്പെട്ട ഭാര്യയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാര്‍ഹിക പീഡനത്തിനും ശാരീരികമായി പരിക്കേല്‍പ്പിച്ചതിനുമാണ് ഡെന്നീസിനെതിരെ കേസെടുത്തിരിക്കുന്നത്.
Post Your Comments