
മുംബൈ : ഓഹരി വിപണി ഉണർന്നു തന്നെ വ്യാപാരം ഇന്ന് നേട്ടത്തിൽ തുടങ്ങി. സെന്‍സെക്സ് 61 പോയിന്റ് ഉയർന്നു 40911ലും,നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 12057ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആര്‍ബിഐയുടെ പണവായ്പ നയം പുറത്തുവരാനിരിക്കെയാണ് ഓഹരി വിപണി നേട്ടം സ്വന്തമാക്കിയത്. ബിഎസ്ഇയിലെ 805 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 555 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
സീ എന്റര്‍ടെയന്‍മെന്റ്, ടൈറ്റന് കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, റിലയന്‍സ്, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നു.
Post Your Comments