
കണ്ണൂര്‍: തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എം.എല്‍.എ എന്ന് വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ഷംസീറിനു ഒപ്പമുള്ളവരാണ് തന്നെ ആക്രമിച്ചതെന്നും നസീര്‍ പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെയുണ്ടായ ആക്രമണം പി.ജയരാജനെ പ്രതിക്കൂട്ടിലാക്കാനുള്ള ഷംസീറിന്റെ ആസൂത്രിത ശ്രമമായിരുന്നെന്നും നസീര്‍ ആരോപിച്ചു.
അക്രമത്തിനു പി.ജയരാജനു പങ്കില്ലെന്നു നേരത്തേ നസീര്‍ അഭിപ്രായപ്പെട്ടിരുന്നു. തലശ്ശേരിയിലെ ചില പ്രമുഖ നേതാവിനൊപ്പം ചില പ്രദേശിക നേതാക്കളാണ് തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയകെന്ന് നസീര്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു.സി.ഒ.ടി നസീറിനനെ വധിക്കാന്‍ ശ്രമിച്ചത് ഷംസീറാണെന്നറിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി കേസ് അട്ടിമറിക്കുകയാണെന്ന ആരോപണവുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്ക് വേണ്ടി കേസ് അട്ടിമറിക്കുകയാണെന്നായിരുന്നു വി മുരളീധരന് ആരോപിച്ചത്.
Post Your Comments