
ഇസ്ലാമാബാദ്: പാകിസ്ഥാന് പാപ്പരായി. പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രഖ്യാപനം ഇങ്ങനെ. പാകിസ്ഥാനെ ഇനി മുന്നോട്ട് നയിക്കണമെങ്കില്‍ ആവശ്യത്തിന് പണം കണ്ടെത്തണമെന്ന് അദ്ദേഹം അറിയിച്ചു. സമ്പത്ത് ഉണ്ടാക്കേണ്ടതിന് പകരം കഴിഞ്ഞ സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത വരുത്തിയ പദ്ധതികളാണ് നടപ്പാക്കിയതെന്ന് ഇമ്രാന് ഖാന് ആരോപിച്ചു. ഇസ്ലാമാബാദില് ഉന്നത ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന രാജ്യത്തെ കടക്കെണിയില്‍ നിന്ന് മുക്തമാക്കണമെന്നും, നമ്മള് ഓരോരുത്തരും രാജ്യവും മാറേണ്ടിയിരിക്കുന്നുവെന്നും ഇമ്രാന് ഖാന് പറഞ്ഞു.
നമ്മളില്‍ മാറ്റമുണ്ടാകാന്‍ ദൈവം പ്രതിസന്ധി സൃഷ്ടിച്ചതാവാമെന്ന് പറഞ്ഞ ഇമ്രാന് സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന ഉത്തരവാദിത്തം തിരിച്ച് ജനങ്ങള്‍ സര്‍ക്കാരിനോടും കാണിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments