
വരാപ്പുഴ: പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിന് നേരിടേണ്ടി വന്നത് കടുത്ത പീഡനമെന്ന് അമ്മ ശ്യാമള. വരാപ്പുഴ എസ്.ഐക്ക് എതിരെ രൂക്ഷമായ ആരോപണങ്ങളാണ് ശ്രീജിത്തിന്റെ അമ്മ ഉന്നയിക്കുന്നത്. മര്‍ദനമേറ്റ് അവശനായ ശ്രീജിത്ത് വെള്ളം ആവശ്യപ്പെട്ടെങ്കിലും നല്കാന് എസ്ഐ ദീപക് സമ്മതിച്ചില്ലെന്ന് ശ്യാമള ആരോപിച്ചു. വെള്ളവുമായി എത്തിയപ്പോള്‍ എസ്.ഐ വിരട്ടിയോടിച്ചു. എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ രാത്രി മുഴുവന്‍ ശ്രീജിത്തിനെ മര്‍ദിച്ചെന്നും ശ്യാമള പറയുന്നു.
ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരന് സജിതും ആരോപിച്ചു. വീട്ടില്‍ വെച്ചും പൊലീസ് വാഹനത്തില്‍ വെച്ചും പിന്നീട് സ്റ്റേഷനില്‍ വെച്ചും ശ്രീജിത്ത് ക്രൂരമര്‍ദനത്തിനിരയായി. താനും ക്രൂരമര്‍ദനത്തിന് ഇരയായെന്നും സജിത് പറഞ്ഞു. വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം താനും ശ്രീജിത്തും സ്ഥലത്തില്ലായിരുന്നുവെന്നും സജിത് വ്യക്തമാക്കി. മനോരമ ന്യൂസിനോടായിരുന്നു ശ്യാമളയുടെയും സജിതിന്റെയും പ്രതികരണം.
also read: പോലീസിന് വീണ്ടും തിരിച്ചടി; വെളിപ്പെടുത്തലുമായി ശ്രീജിത്തിന്റെ സഹോദരന്
ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ഇന്ന് പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിക്കും. ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘം കൊച്ചിയില്‍ എത്തും. ശ്രീജിത്തിന്റെ മരണത്തിന് പുറമെ അതിലേക്ക് നയിച്ച കേസുകളുടെ അന്വേഷണവും പ്രത്യേക സംഘത്തിനാണ്.
Post Your Comments