
കല്‍പ്പറ്റ : വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി സന്ദേശമെത്തി. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി.
സര്‍വകലാശാലയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. ഇരുവര്‍ക്കും ഇന്ന് രാവിലെയാണ് ഇ-മെയില്‍ സന്ദേശം എത്തിയത്. നിവേദ്യ എന്നു പേരുള്ള ഐഡിയില്‍ നിന്നാണ് സന്ദേശം എത്തിയത്.
Post Your Comments