
രാജ്യത്തുടനീളം ബിസിനസ് വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ബ്ലൂഡാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ടയർ വൺ, ടയർ ടു നഗരങ്ങളിൽ റീട്ടെയിൽ ഔട്ട്ലെറ്റുകള് തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ രാജ്യത്ത് 25 നഗരങ്ങളിലാണ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ തുറക്കാൻ സാധ്യത. പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയാണ് ബ്ലൂഡാർട്ട്.
നിലവിൽ, 100 ഔട്ട്ലെറ്റുകൾ തുറക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എളുപ്പത്തിലും വേഗത്തിലും സേവനങ്ങൾ ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന് പുറമേ, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തരപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ഒഡീഷ, തെലങ്കാന, ആന്ധ്ര പ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുക.
Post Your Comments