
മലപ്പുറം: പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതിന് സമസ്ത നേതാവ് അധിക്ഷേപിച്ച സംഭവത്തിൽ സമസ്ത നേതാവിന് പിന്തുണയുമായി എംഎസ്എഫ് രംഗത്ത്. മുസ്‌ലിം പണ്ഡിതന്മാരെ പ്രാകൃതരും, സ്ത്രീ വിരുദ്ധരുമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംസ്ഥാന അധ്യക്ഷൻ പി കെ നവാസ്. എം.ടി അബ്ദുല്ല മുസ്ലിയാർക്ക് എതിരായ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത് ഇസ്ലാമോഫോബിയ പരത്തുന്ന ചില സംഘടനകളാണെന്നും നവാസ് കുറ്റപ്പെടുത്തി.
Read Also: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്, പിണറായി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
അതേസമയം, വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ വെച്ച് അപമാനിച്ച സമസ്ത നേതാവിന്റെ നടപടിയ്‌ക്കെതിരെ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സാംസ്‌കാരിക നായകരുടെ അണ്ണാക്കിൽ പതിവുപോലെ നേന്ത്രപ്പഴമാണെന്നും വേദിയിലെ രാഷ്ട്രീയക്കാരന് നാക്കില്ലെയെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അനൗൺസർ ചേട്ടനെയാണെന്നും വേദിയിലേക്ക് സാദരം ക്ഷണിച്ചശേഷം ‘ഞാനല്ല വിളിച്ചത്’ എന്നു മൊഴിഞ്ഞ ആ ചേട്ടൻ ഏതു സാഹചര്യത്തിലും നമ്പാവുന്ന പത്തരമാറ്റ് തങ്കമാണെന്നും ശ്രീജിത്ത് തന്റെ കുറിപ്പിലൂടെ പരിഹസിച്ചു.
Post Your Comments