
ബീജിംഗ്: ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. 3400 രോഗികൾക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രഭവ കേന്ദ്രമായതിനാൽ തന്നെ ചൈനയിൽ അധികൃതർ കോവിഡ് പ്രോട്ടോകോളുകളും മറ്റു നിബന്ധനകളും പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ഷാങ്ഹായിലെ സ്കൂളുകള്‍ അടച്ചിടുകയും വടക്കുകിഴക്കന്‍ നഗരങ്ങളുടെ അതിര്‍ത്തികള്‍ സീലും ചെയ്തു. ഒമിക്രോണ്‍, ഡെല്‍റ്റ വേരിയന്റുകളാണ് ചൈനയില്‍ ഇപ്പോള്‍ പടരുന്നതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വൈറസ് വീണ്ടും വ്യാപിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ ചൈന വികസിപ്പിച്ച വാക്സിന്റെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യടക്കമുള്ള രാജ്യങ്ങൾ മാതൃക കാണിക്കുമ്പോഴും ചൈന കോവിഡ് തരംഗങ്ങളിൽ കിടന്ന് നട്ടം തിരിയുകയാണെന്നാണ് വിഷയത്തിൽ വിമർശകരുടെ അഭിപ്രായം.
Post Your Comments