ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യവും മയക്കുമരുന്നും നൽകിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. ചെന്നൈയിലെ തിരുവള്ളൂറിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഒരു കൂട്ടം കൗമാരക്കാർ ചേർന്ന് നിർബന്ധിച്ച് മദ്യവും മയക്കുമരുന്നും കഴിപ്പിക്കുകയും ശേഷം പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ അയൽക്കാരനായ യുവാവ് പെൺകുട്ടിയെ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാൻ പ്രേരിപ്പിച്ചിരുന്നു.
also read:പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിഷം നൽകി കൊലപ്പെടുത്തി
വേനൽ അവധി സമയത്ത് മദ്യം നൽകാമെന്ന് പറഞ്ഞ് യുവാവ് പെൺകുട്ടിയെ ഗ്രാമത്തിന് പുറത്തേയ്ക്ക് കൊണ്ടു പോകുകയും മദ്യവും മയക്കുമരുന്നും നൽകിയ ശേഷം യുവാവും കൂട്ടുകാരും ചേർന്ന് കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. വീട്ടിൽ തിരികെ എത്തിയ പെൺകട്ടിയെ ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി മദ്യവും മയക്കുമരുന്നും കിഴിച്ചിട്ടുള്ളതായും പീഡനത്തിന് ഇരയായതായും അറിഞ്ഞത്. സംഭവത്തിൽ പോലീസ് ഏഴ് പേരെ പിടികൂടിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments